വായ്നാറ്റവും പല്ലിലെ മഞ്ഞനിറവും പലർക്കും വലിയ പ്രശ്നമാണ്. ഏത് മരുന്ന് ഉപയോ​ഗിച്ചിട്ടും വലിയ ഫലം ഒന്നും ഉണ്ടായി കാണില്ല. അതുപോലെ തന്നെയാണ് ചെവിക്കായം നീക്കാനും പലതും പരീക്ഷിക്കുന്നവരുണ്ടാകും. ഇവയ്ക്കൊക്കെ പരിഹാരമാണ് ഹൈഡ്രജന്‍ പെറോക്സൈഡ്. രാസ സംയുക്തങ്ങളിലൊന്നായ ഇവയുടെ ഗുണങ്ങളെ കുറിച്ച് പലര്‍ക്കും അറിയില്ല. 

നിറമില്ലാത്ത ലിക്വിഡ് രൂപത്തില്‍ കിട്ടുന്ന ഈ ഹൈഡ്രജന്‍ പെറോക്സൈഡ് നല്ലൊരു ഓക്സിഡൈസറും ബ്ലീച്ചിങ് ഏജന്‍റുമാണ്. എന്നാല്‍ ഇത് ഡോക്ടറുടേയോ ആരോഗ്യ വിദഗ്ധരുടെയോ നിര്‍ദ്ദേശം അനുസരിച്ച്  ഉപയോഗിക്കണമെന്ന് മാത്രം. കാരണം ഇതൊരു അളവില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് ഡോക്ടര്‍മാര്‍ തന്നെ പറയുന്നു.  പല്ലിലെ മഞ്ഞകറ മാറി പല്ല് തിളങ്ങാനായി ഹൈഡ്രജന്‍ പെറോക്സൈഡ് ലായിനി ഉപയോഗിക്കാം. ദിവസവും രണ്ടുനേരം ഹൈഡ്രജന്‍ പെറോക്സൈഡ് ഒഴിച്ച് വായ് കഴുകിയാല്‍ മാത്രം മതി. അളവിന്‍റെ കാര്യം ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ശ്രദ്ധിക്കണം.

അതുപോലെ തന്നെ ചെവിയില്‍ അഴുക്കോ ചെവിക്കായം അമിതമായി അടിഞ്ഞുകൂടിയാവോ ഹൈഡ്രജന്‍ പെറോക്സൈഡ് ലായിനിയും വെള്ളവും തുല്യം അളവിലെടുത്ത് ചെവിയില്‍ ഒഴിച്ചാല്‍ മതി. കുറച്ച് സമയത്തിന് ശേഷം തല ചെരിച്ച്  പുറത്തുകളയുക. വസ്ത്രങ്ങളിലെ കറകള്‍, എണ്ണയുടെ കറ എന്നിവ കളയാനും ഹൈഡ്രജന്‍ പെറോക്സൈഡ് ചേര്‍ത്ത വെളളത്തില് തണു ഇട്ടുവച്ചാല്‍ മതിയാകും. ഹൈഡ്രജന്‍ പെറോക്സൈഡും വിനാഗിരിയും കലര്‍ത്തിയ വെള്ളം കൊണ്ട് തറ തുടച്ചാല്‍ നിലത്തെ കറകള്‍ പോകും. 

എന്നാല്‍ ഒരു അളിവില്‍ കൂടുതലായി ഹൈഡ്രജന്‍ പെറോക്സൈഡ് ഉപയോഗിക്കാന്‍ പാടില്ലെന്ന് തിരുവനന്തപുരത്തെ സ്റ്റേറ്റ് ട്രെയിനിംങ് സെന്‍ററിലെ ഡോ. അര്‍ഷാദ് പറയുന്നു. ഹൈഡ്രജന്‍ പെറോക്സൈഡ് വായ് വ്യത്തിയാക്കാന്‍ പണ്ട് മുതലേ ഉപയോഗിക്കാറുണ്ടെന്നും ചെവിയില്‍ ഉപയോഗിക്കുമ്പോള്‍ ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം ഉപയോഗിക്കണമെന്നും ഡോ. അര്‍ഷാദ് പറഞ്ഞു.