പണമുള്ളവര്‍ക്ക് അതിന് അനുസരിച്ച് വലിയ രീതിയില്‍ ജീവിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും സാഹചര്യവും ഇവിടെയുണ്ട്. എന്നാല്‍ ധാര്‍മ്മികമായി, ചില നിയന്ത്രണങ്ങള്‍, ചില പരിമിതപ്പെടുത്തലുകള്‍ എല്ലാം ചെയ്യുന്നത് ജീവിതത്തെ കുറെക്കൂടി അര്‍ത്ഥപൂര്‍ണമാക്കുകയേ ചെയ്യൂ

തൊഴിലില്ലായ്മയും പട്ടിണിയും ദാരിദ്ര്യവുമെല്ലാം ( Socially Backward ) ഇന്നും ഇന്ത്യയുടെ ശാപമായി തുടരുന്നുണ്ട്. തെരുവില്‍ ഉറങ്ങുന്ന എത്രയോ മനുഷ്യര്‍ ( Homeless People ) , ഒരു നേരത്തെ ഭക്ഷണത്തിന് മറ്റ് മാര്‍ഗങ്ങളൊന്നുമില്ലാതെ ആള്‍ക്കൂട്ടത്തിന് മുന്നിലേക്ക് കൈ നീട്ടി വരുന്നവര്‍ എല്ലാം നോവ് പകരുന്ന കാഴ്ചയാണ് നമുക്ക്, അല്ലേ? 

എന്നാല്‍ ഈ കാഴ്ചകളും സത്യങ്ങളുമെല്ലാം നിമിഷനേരത്തേക്ക് മാത്രമേ നമ്മളില്‍ അധികപേരെയും സ്പര്‍ശിക്കുന്നുള്ളൂ. അത് കഴിയുമ്പോള്‍ വേദനിപ്പിക്കുന്ന ആ അവസ്ഥകളെ നാം സൗകര്യപൂര്‍വം മറന്നുപോവുകയാണ്. 

ഇതിന്റെ തെളിവാണ് ഇന്ന് പലരും നയിക്കുന്ന ധാരാളിത്തമുള്ള ജീവിതം. പണമുള്ളവര്‍ക്ക് അതിന് അനുസരിച്ച് വലിയ രീതിയില്‍ ജീവിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും സാഹചര്യവും ഇവിടെയുണ്ട്. എന്നാല്‍ ധാര്‍മ്മികമായി, ചില നിയന്ത്രണങ്ങള്‍, ചില പരിമിതപ്പെടുത്തലുകള്‍ എല്ലാം ചെയ്യുന്നത് ജീവിതത്തെ കുറെക്കൂടി അര്‍ത്ഥപൂര്‍ണമാക്കുകയേ ചെയ്യൂ. 

നമ്മുടെ ആവശ്യത്തില്‍ കവിഞ്ഞും നമ്മുടെ കയ്യിലുള്ള ഭക്ഷണമോ വസ്ത്രമോ അവശ്യസാധനങ്ങളോ എല്ലാം ഇതൊന്നും സ്വപ്നം കാണാന്‍ പോലും കഴിയാത്തവര്‍ക്കായി എത്തിക്കാന്‍ ഒന്ന് ശ്രമിച്ചാല്‍ നമുക്ക് സാധിക്കും. എന്താണ് ഈ പ്രവര്‍ത്തിയുടെ പ്രാധാന്യമെന്ന് മനസിലാകാന്‍ സഹായിക്കുന്നൊരു ചിത്രമാണ് ഐഎഎസ് ഉദ്യോഗസ്ഥനായ അനീഷ് ശരണ്‍ പങ്കുവച്ചിരിക്കുന്നത്. 

വിവാഹങ്ങള്‍ക്ക് ബാക്കിയാകുന്ന ഭക്ഷണം പലയിടങ്ങളിലും വെറുതെ കൊട്ടിക്കളയുകയാണ് പതിവ്. നിരവധി പേര്‍ പട്ടിണി കിടക്കുന്നൊരിടത്ത് ഇത്രയും ഭക്ഷണം വെറുതെ കൊട്ടിക്കളയുന്നത് എത്ര വലിയ കുറ്റമാണെന്ന് ഓര്‍മ്മപ്പെടുത്തുന്നതാണ് അവനീഷ് ശരണ്‍ പങ്കുവച്ചിരിക്കുന്ന ഫോട്ടോ. 

Scroll to load tweet…

സല്‍ക്കാരത്തിന് ശേഷം പാത്രങ്ങള്‍ വൃത്തിയാക്കാനിട്ടിരിക്കുന്നയിടത്ത് ബാക്കിയായ ഭക്ഷണം കൂനയായി കിടക്കുന്നത് ചിത്രത്തില്‍ കാണാം. വിവാഹത്തിന് ഫോട്ടോഗ്രാഫര്‍ എടുക്കാന്‍ വിട്ടുപോകുന്ന ഫോട്ടോ ആണിതെന്ന അടിക്കുറിപ്പോടെയാണ് അവനീഷ് ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. തീര്‍ത്തും അംഗീകൃതമായൊരു കാര്യമെന്ന നിലയിലാണ് ഈ ചിത്രത്തോട് ഏവരും പ്രതികരണമറിയിച്ചിരിക്കുന്നത്. 

ഭക്ഷണത്തിന്റെ വില അറിയുന്നവര്‍ ആരും ഇത് ചെയ്യില്ലെന്നും വിവാഹങ്ങള്‍ക്കും മറ്റ് ആഘോഷങ്ങള്‍ക്കുമെല്ലാം മിതമായ രീതിയില്‍ മാത്രമേ വിഭവങ്ങള്‍ തയ്യാറാക്കേണ്ടതുണ്ടുള്ളൂ എന്നും കമന്റുകളില്‍ അഭിപ്രായമായി രേഖപ്പെടുത്തിയിരിക്കുന്നു.

Also Read:- ബാക്കി വരുന്ന ഭക്ഷണം എത്ര നാള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാം?

ഭക്ഷണത്തിന് അതത് നാടുകളുമായും അവിടുത്തെ സംസ്‌കാരവുമായുമെല്ലാം നേരിട്ട് തന്നെ ബന്ധമുണ്ട്. ഇന്ത്യയിലാണെങ്കില്‍ വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളാണുള്ളത്. അതിന് അനുസരിച്ച് ഭക്ഷണങ്ങളിലും വൈവിധ്യമുണ്ട്. എങ്കിലും പൊതുവേ 'സ്പൈസി'യായ വിഭവങ്ങളാണ് ഇന്ത്യയിലുള്ളത്. ചോറിനോ ചപ്പാത്തിക്കോ എല്ലാമൊപ്പം 'സ്പൈസി'യായ കറികളാണ് നമ്മള്‍ പൊതുവേ തെരഞ്ഞെടുക്കാറ്. ഇന്ത്യക്ക് പുറത്തുള്ള പല രാജ്യങ്ങളില്‍ നിന്നുള്ളവരും ഇന്ത്യന്‍ വിഭവങ്ങള്‍ രുചിച്ചുനോക്കുമ്പോള്‍ ആദ്യം പറയാറ് ഈ സ്പൈസുകളുടെ സാന്നിധ്യത്തെ കുറിച്ച് തന്നെയാണ്. പലര്‍ക്കും ഇത് പെട്ടെന്ന് കഴിക്കാന്‍ സാധിക്കുകില്ലെങ്കിലും രുചിയുടെ കാര്യത്തില്‍ ഇന്ത്യന്‍ ഭക്ഷണങ്ങള്‍ക്ക് നല്ല പേര് തന്നെയാണുള്ളത്...Read More...