വിവാഹം എന്നത് കുറച്ചുപേരുടെ ജീവിതത്തിലെങ്കിലും വളരെ പ്രാധാന്യമുളള കാര്യമാകാം. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് നേരെയാണ് പലപ്പോഴും വിവാഹം നേരത്തെ എത്തുന്നത്. 

വിവാഹം എന്നത് കുറച്ചുപേരുടെ ജീവിതത്തിലെങ്കിലും വളരെ പ്രാധാന്യമുളള കാര്യമാകാം. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് നേരെയാണ് പലപ്പോഴും വിവാഹം നേരത്തെ എത്തുന്നത്. നാട്ടുനടപ്പ് പ്രകാരം വിവാഹത്തിനായി പുരുഷന്മാര്‍ക്ക് പ്രായക്കൂടുതലും സ്ത്രീകൾക്ക് പ്രായക്കുറവുമാണ് പരിഗണിച്ചു വന്നിരുന്നത്. എന്നാൽ കാലവും ചിന്താഗതിയും മാറിയപ്പോൾ വൈവാഹികജീവിതത്തിൽ പ്രായമൊരു പ്രശ്നമേയല്ലെന്ന് സമൂഹം തെളിയിക്കുന്നുമുണ്ട്. 

വിവാഹബന്ധങ്ങളുമായി ബന്ധപ്പെട്ട് പല തരത്തിലുളള പഠനങ്ങളും ഇന്ന് നടന്നുവരുന്നുണ്ട്. അതില്‍ ഒടുവില്‍ പുറത്തുവന്ന പഠനം പറയുന്നത് വിവാഹം ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ പ്രായത്തെ കുറിച്ചണ്. വിവാഹ ജീവിതം നീണ്ടുനില്‍ക്കണമെങ്കില്‍ ഒരിക്കലും നേരത്തെ വിവാഹം ചെയ്യരുത് എന്നാണ് ഈ പഠനം പറയുന്നത്. 25നും 32നും ഇടയിലാണ് വിവാഹം കഴിക്കാന്‍ അനുയോജ്യമായ പ്രായം എന്നും ഈ പഠനം പറയുന്നു. 

'University of Utah' ആണ് ഈ പഠനത്തിന് പിന്നില്‍. 20 വയസ്സിനകത്ത് വിവാഹം ചെയ്തവരില്‍ വിവാഹബന്ധം വേര്‍പിരിയാനുളള സാധ്യത വളരെ കൂടുതലാണെന്നും ഈ പഠനം പറയുന്നു. 32 വയസ്സിന് ശേഷം വിവാഹം ചെയ്തവരിലും ബന്ധം വേര്‍പിരിയാനുളള സാധ്യത മറ്റുളളവരെയപേക്ഷിച്ച് അഞ്ച് ശതമാനം കൂടുതലാണെന്നും പഠനത്തില്‍ പറയുന്നു.