'പാന്‍റ്സ്യൂട്ട് അണിഞ്ഞ സ്ത്രീ ശക്തയാണ് എന്നാണ് എനിക്കു തോന്നുന്നത്'- വധു പറയുന്നു. 

വിവാഹത്തെക്കുറിച്ച് പെണ്‍കുട്ടികള്‍ക്ക് നിറപ്പകിട്ടാര്‍ന്ന സ്വപ്‌നങ്ങളുണ്ടാകും. പ്രത്യേകിച്ച് വിവാഹ വസ്ത്രങ്ങളെപ്പറ്റി. പരമ്പരാഗത വേഷം ധരിച്ച് രാജകുമാരിയെ പോലെ അണിഞ്ഞൊരുങ്ങുന്നതാവും എല്ലാവരുടെയും സങ്കല്‍പ്പം. എന്നാല്‍ ഇവിടെ ഇതാ പരമ്പരാഗത വിവാഹ വേഷം ഉപേക്ഷിച്ച് വിവാഹച്ചടങ്ങില്‍ പാന്‍റ്സ്യൂട്ട് ധരിച്ച് എത്തിയിരിക്കുകയാണ് ഒരു ഇന്ത്യന്‍ യുവതി. 

View post on Instagram

ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ സംരംഭകയായ സഞ്ജന റിഷിയാണ് പാന്‍റ്സ്യൂട്ട് ധരിച്ച് വിവാഹച്ചടങ്ങിനെത്തിയത്. ദില്ലിയില്‍ നിന്നുള്ള വ്യവസായി ധ്രുവ് മഹാജനുമായായിരുന്നു സെപ്റ്റംബര്‍ 20 ന് സഞ്ജനയുടെ വിവാഹം. ദില്ലിയില്‍ വച്ച് തന്നെയായിരുന്നു വിവാഹച്ചടങ്ങ് നടന്നത്. 

View post on Instagram

മുഖാവരണത്തിനൊപ്പം ഇളം നീല നിറത്തിലുള്ള പാന്‍റ്സ്യൂട്ട് ധരിച്ചാണ് 29കാരി സഞ്ജന എല്ലാവരെയും ഞെട്ടിച്ചത്. ഹെവി മേക്കപ്പും സഞ്ജനയ്ക്ക് ഉണ്ടായിരുന്നില്ല. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഫാഷന്‍ ലോകം വരെ ഞെട്ടിയിരിക്കുകയാണ്. 

View post on Instagram

വിവാഹം തീരുമാനിച്ചപ്പോള്‍ സഞ്ജനയും ധ്രുവും രണ്ടു രീതിയിലുള്ള വിവാഹങ്ങള്‍ ആലോചിച്ചിരുന്നു. പടിഞ്ഞാറന്‍ രീതിയില്‍ ഒന്ന് അമേരിക്കയില്‍വച്ച് സെപ്റ്റംബറിലും ഇന്ത്യന്‍ ആചാരപ്രകാരം രണ്ടാമത്തെ വിവാഹച്ചടങ്ങ് നവംബറില്‍ ദില്ലിയിലും. എന്നാല്‍ കൊവിഡിന്‍റെ സാഹചര്യത്തിലാണ് മാറ്റങ്ങള്‍ വന്നത്. 11 പേര്‍ മാത്രമാണ് വിവാഹത്തിന് പങ്കെടുത്തത്.

View post on Instagram

ഇറ്റാലിയന്‍ ഡിസൈനര്‍ ജിയാന്‍ഫ്രാങ്കോ ഫെറെ 1990-ല്‍ ആണ് ഈ വസ്ത്രം ഡിസൈന്‍ ചെയ്തത്. വിവാഹച്ചടങ്ങ് അടുത്തുവന്നപ്പോള്‍ ആ വസ്ത്രം ലഭ്യമാണെന്നറിഞ്ഞപ്പോള്‍ സഞ്ജന മറ്റൊന്നും ആലോചിക്കാതെ അവ സ്വന്തമാക്കുകയായിരുന്നു. 

View post on Instagram

'പാന്‍റ്സ്യൂട്ട് അണിഞ്ഞ സ്ത്രീ ശക്തയാണ് എന്നാണ് എനിക്കു തോന്നുന്നത്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വേഷവും അതുതന്നെയാണ്' - സഞ്ജന പറയുന്നു.

View post on Instagram

Also Read: ഈ മനോ​ഹരമായ ​ഗൗണിന് ഒരു പ്രത്യേകതയുണ്ട്, എന്താണെന്നല്ലേ...?