വിവാഹിതരായവര്‍ പല കാരണങ്ങള്‍ കൊണ്ട് മറ്റ് ബന്ധങ്ങളിലേക്ക് ചേക്കേറുന്ന സാഹചര്യം ഇന്ന് നമ്മുടെ സമൂഹത്തില്‍ കണ്ടുവരുന്നു. അക്കാര്യത്തില്‍ സ്ത്രീ- പുരുഷവ്യത്യാസവും ഉണ്ടാകാറുമില്ല. ഇത്തരം വിഷയങ്ങളെ കുറിച്ച് പല പഠനങ്ങളും നടന്നുവരുന്നുണ്ട്. അതില്‍ ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന കണക്കുകള്‍ പറയുന്നത് വിവാഹേതര ബന്ധത്തിന് ഇന്ത്യയിലെ സ്ത്രീകള്‍ തെരഞ്ഞെടുക്കുന്ന പുരുഷന്മാരുടെ പ്രായപരിധിയെ കുറിച്ചാണ്. 

അവിഹിതബന്ധങ്ങള്‍ക്കായി ഇന്ത്യയിലെ സ്ത്രീകള്‍ തെരഞ്ഞെടുക്കുന്നത് 30-40നും ഇടയില്‍ പ്രായമുള്ളവരെയാണെന്നാണ് പുതിയ കണക്ക്.  അതായത് പ്രായമുള്ള പുരുഷന്മാരെയാണ് സ്ത്രീകള്‍ തെരഞ്ഞെടുക്കുന്നത് എന്നുസാരം. അതേസമയം പുരുഷന്മാര്‍ തെരഞ്ഞെടുക്കുന്നത് 25-30നും ഇടയില്‍ പ്രായമുളളവരെയും.  'ഗ്ലീഡന്‍' (Gleeden) എന്ന ഡേറ്റിങ് ആപ്പാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. വിവാഹേതരബന്ധങ്ങള്‍ക്ക് താല്‍പര്യമുള്ളവരാണ് ഈ വെബ്‌സൈറ്റുമായി ബന്ധപ്പെടുന്നത്. സ്ത്രീകള്‍ നടത്തുന്ന വെബ്സൈറ്റാണിത്. 

ഇന്ത്യയിലെ  ആളുകള്‍ കൂടുതലായി സ്മാര്‍ട് ഫോണ്‍ വഴിയാണ് ആപ്പ് ഉപയോഗിക്കുന്നതെന്നും പഠനത്തില്‍ പറയുന്നത്.  ശരാശരി ഒരു ദിവസം 1.5 മണിക്കൂറുകളോളം ആളുകള്‍ ഈ ആപ്പ് ഉപയോഗിച്ചുവരുന്നുണ്ട് എന്നും പഠനം പറയുന്നു. ഉച്ചയ്ക്ക് 12 മുതല്‍ 3 മണിവരെയും രാത്രി പത്ത് മണിക്ക് ശേഷവുമാണ് ഇന്ത്യക്കാര്‍ ഈ ആപ്പില്‍ കയറുന്നതെന്നും ഇവര്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. 

ബംഗ്ലൂരു നഗരമാണത്രേ വിവാഹേതര ബന്ധങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറ്റവുമധികമുള്ള ഇന്ത്യന്‍ നഗരം എന്നും ഇവര്‍ പറയുന്നു. മുംബൈ , കോല്‍ക്കട്ട , ദില്ലി എന്നിവയാണ് രണ്ടും മൂന്നും നാലും സ്ഥാനത്തുളളവര്‍. ദില്ലിയിലെ സ്ത്രീകളാണ് ഏറ്റവും കൂടുതല്‍ സമയം ഓണ്‍ലൈനില്‍ ഉണ്ടാകുന്നതത്രേ. 30-40 ഇടയില്‍ പ്രായമുളള പുരുഷന്മാരാണ് അവര്‍ക്ക് പ്രിയം. അതും ഡോക്ടര്‍മാരും മറ്റ് ഉന്നത പതിവിയിലിരിക്കുന്ന പുരുഷന്മാരുമായിരിക്കുമെന്നും പഠനം പറയുന്നു. ഗ്ലീഡന്‍ ആപ്പിലെ 12 ശതമാനം വിവാഹം കഴിഞ്ഞ ആളുകളും  ഒരേ ലിംഗത്തില്‍പ്പെട്ടവരുമായി വിവാഹേതരബന്ധം ആഗ്രഹിക്കുന്നവരാണെന്നും പഠനം സൂചിപ്പിക്കുന്നു.