Asianet News MalayalamAsianet News Malayalam

ഹൈവേയില്‍ കാര്‍ നിര്‍ത്തി റീല്‍സ് ചിത്രീകരണം; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ക്ക് 17,000 രൂപ പിഴ!

ഷാഹിദാബാദിലെ ഹൈവേയില്‍ കാര്‍ നിര്‍ത്തി വൈശാലി റീല്‍സ് വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ഇത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെ വിമര്‍ശനവുമായി ആളുകള്‍ രംഗത്തെത്തി. 

Instagram Influencer Fined 17000rs For Stopping Car On Highway To Shoot Reel
Author
First Published Jan 24, 2023, 8:07 AM IST

ഇന്നത്തെ സോഷ്യല്‍ മീഡിയ യുഗത്തില്‍ വലിയ പ്രധാന്യമാണ് ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കുള്ളത്. സോഷ്യല്‍ മീഡിയയില്‍, പ്രത്യേകിച്ച് ഇന്നത്തെ യുവതലമുറയില്‍ വലിയ സ്വാധീനം തന്നെയാണ് ഇവര്‍ ചെലുത്തുന്നത്. എന്നാല്‍ വീഡിയോ ഹിറ്റാകാനായി എന്ത് സാഹസവും ചെയ്യുന്ന ചില ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ പലപ്പോഴും വിമര്‍ശനങ്ങളും ഏറ്റുവാങ്ങാറുണ്ട്.  ഇത്തരത്തില്‍ ഒരു വീഡിയോ ചിത്രീകരണത്തിനിടെ പണി കിട്ടിയിരിക്കുകയാണ് ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ നിന്നുള്ള ഇന്‍ഫ്‌ളുവന്‍സര്‍ വൈശാലി ചൗധരിക്ക്.

ഷാഹിദാബാദിലെ ഹൈവേയില്‍ കാര്‍ നിര്‍ത്തി വൈശാലി റീല്‍സ് വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ഇത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെ വിമര്‍ശനവുമായി ആളുകള്‍ രംഗത്തെത്തി. ഇതിന് പിന്നാലെ ഗാസിയാബാഗ് ട്രാഫിക് പൊലീസിന്റെ ട്വിറ്റര്‍ പേജില്‍ ഒരു ട്വീറ്റ് പ്രത്യക്ഷപ്പെട്ടു. ട്രാഫിക് നിയമം ലംഘിച്ച വാഹനത്തിന്റെ ഉടമയ്‌ക്കെതിരേ 17,000 രൂപ പിഴ ചുമത്തിയിട്ടുണ്ട് എന്നായിരുന്നു ട്വീറ്റില്‍ പറഞ്ഞിരുന്നത്.

 

തുടര്‍ന്ന് പ്രതികരണവുമായി വൈശാലിയും രംഗത്തെത്തി. പലരും സന്ദേശങ്ങള്‍ അയക്കുന്നുണ്ട്, ഞാന്‍ എല്ലാം വിശദമായി പറയാം എന്നാണ് വൈശാലി പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് വൈകാതെ ലൈവില്‍ പ്രത്യക്ഷപ്പെടുമെന്നും കാര്യങ്ങള്‍ വിശദമായി സംസാരിക്കാമെന്നും ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ വൈശാലി പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ ആറര ലക്ഷത്തോളം പേരാണ് വൈശാലിയെ ഫോളോ ചെയുന്നത്.

 

 

 


അതേസമയം, ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ പെയിഡ് പ്രമോഷന്‍ ബിസിനസിന് കടിഞ്ഞാണിടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇന്നത്തെ അവസ്ഥയില്‍ എന്തും മാര്‍ക്കറ്റ് ചെയ്യാനുള്ള ശേഷി സോഷ്യല്‍ മീഡിയ വ്ളോഗര്‍മാര്‍ക്കുണ്ട്. 2025 ആകുമ്പോള്‍ വ്ളോഗര്‍മാരിലൂടെയും ഇന്‍ഫ്ളൂവന്‍സര്‍മാരിലൂടെയും നടക്കുന്ന ബിസിനസുകളുടെ മൂല്യം 2800 കോടി എത്തുമെന്നാണ് പ്രവചനം. അതിനാല്‍ തന്നെ ഈ മേഖലയില്‍ ചില കടിഞ്ഞാണുകള്‍ വേണം എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കേന്ദ്ര ഉപഭോക്തൃ  മന്ത്രാലയം ഇത് സംബന്ധിച്ച മാര്‍ഗ്ഗരേഖ ഇറക്കിയിരിക്കുകയാണ്. 

ഈ മാര്‍ഗ്ഗരേഖ തെറ്റിച്ചുള്ള വീഡിയോകള്‍, അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ പ്രമോഷന്‍ നടത്തിയാല്‍ 10 ലക്ഷം വരെ പിഴവരാം എന്നതാണ് പ്രധാന മാര്‍ഗ്ഗനിര്‍ദേശം. വ്ളോഗുകളില്‍ ഏതെങ്കില്‍ ഉത്പന്നം സേവനം എന്നിവ പെയിഡ് പ്രമോഷന്‍ ചെയ്യുന്നെങ്കില്‍ അത് പെയിഡ് പ്രമോഷനാണെന്ന് കൃത്യമായി വ്യക്തമാക്കണം. ഒപ്പം തന്നെ ഈ സേവനം, അല്ലെങ്കില്‍ ഉത്പന്നം അത് പ്രമോട്ട് ചെയ്യുന്ന വ്ളോഗറോ, സെലിബ്രിറ്റിയോ ഉപയോഗിച്ച് ഉറപ്പുവരുത്തേണ്ടതാണെന്നും മാര്‍ഗ്ഗനിര്‍ദേശത്തില്‍ പറയുന്നു. വ്ലോ​ഗർമാര്‍ സെലിബ്രിറ്റികള്‍ എന്തിന് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ വരെ ഈ മാര്‍ഗ്ഗനിര്‍ദേശത്തിന് കീഴില്‍ വരും. ഇതിനൊപ്പം മാര്‍ഗ്ഗനിര്‍ദേശം തുടര്‍ച്ചയായി ലംഘിച്ചാല്‍ ഇത്തരം പ്രമോഷനുകള്‍ ചെയ്യുന്നതില്‍ നിന്നും ഇവരെ 3 കൊല്ലം വിലക്കാനും മാര്‍ഗ്ഗനിര്‍ദേശത്തിലുണ്ട്. 

Also Read: പാരാ​ഗ്ലൈഡിങ് ചെയ്യുന്ന 80-കാരി; മുത്തശ്ശിയുടെ ഓര്‍മ്മ പങ്കുവച്ച് യുവതി; വീഡിയോ

Follow Us:
Download App:
  • android
  • ios