3000 അടി ഉയരമുള്ള മലയുടെ അറ്റത്തിരുന്ന് കെെ വിശുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായികൊണ്ടിരിക്കുന്നത്. ബ്രസീലിലെ പെഡ്ര ഡ ഗാവിയയിലാണ് സംഭവം. വീഡിയോയിലുള്ള പിങ്ക് വസ്ത്രം ധരിച്ച യുവതി പാറക്കെട്ടിന്റെ അറ്റത്തേക്ക് ഇഴഞ്ഞു നീങ്ങുന്നത് കാണാം. ഇപ്പോൾ താഴേ വീഴും എന്ന മട്ടിലാണ് ആ യുവതി പാറക്കെട്ടിന്റെ മുകളിലിരിക്കുന്നത്. 

മൂന്നോട്ടേക്ക് നീങ്ങിയ യുവതി കൂളായി കൈ ഉയർത്തി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നുമുണ്ട്. 15 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പ് വളരെ പ്പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. അതേസമയം നിരവധി പേരാണ് ഈ യുവതിക്കെതിരെ വിമർശനവുമായി രം​ഗത്തെത്തിയിരിക്കുന്നത്. ഈ വീഡിയോ വൈറലായതിന് ശേഷം ഇതേസ്ഥലം സന്ദർശിച്ച നിരവധിയാളുകൾ തങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.‌‌‌‌

ലോകത്തിലെ ഏറ്റവും വലിയ പാറക്കെട്ടാണ് പെഡ്ര ഡ ഗാവിയ എന്നാണ് ടൂറിസ്റ്റ് വെബ്സൈറ്റായ വിസിറ്റ് ബ്രസീൽ വ്യക്തമാക്കുന്നത്. മൂന്ന് മണിക്കൂർ കഠിനമായ ട്രെക്കിംഗിന് ശേഷമേ മാത്രമേ സന്ദർശകർക്ക് ഈ പാറക്കെട്ടിന് മുകളിൽ എത്തിച്ചേരാൻ സാധിക്കുകയുള്ളൂവെന്നാണ് സെെറ്റ് വ്യക്തമാക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ സാഹസികര്‍ തിരഞ്ഞെടുക്കുന്ന പ്രസിദ്ധമായ ഇടമാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

 
 
 
 
 
 
 
 
 
 
 
 
 

This made my butthole tighten up REAL good (Credit: gnuman1979 on Twitter)

A post shared by Tank Sinatra (@influencersinthewild) on Feb 17, 2020 at 8:58am PST