ഒരു കടുവയുടെ വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലാകുന്നത്. ഈ വീഡിയോ വൈറലാകാന്‍ ഒരു കാരണവുമുണ്ട്. മറ്റൊന്നുമല്ല, പെട്ടെന്ന് കണ്ടാല്‍ ഈ കടുവ പുകവലിക്കുകയാണെന്നേ തോന്നൂ. 

'ഈ പെണ്‍കടുവ പുകവലിക്കുകയാണോ' എന്ന സംശയം ഉന്നയിച്ചാണ് ഐഎഫ്എസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കാസ്വാന്‍ ഈ വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. 

മധ്യപ്രദേശിലെ ബന്ദവ്ഗഡ് കടുവാസംരക്ഷണ കേന്ദ്രത്തില്‍ നിന്നുള്ളതാണ് 38 സെക്കന്‍റ്  ദൈര്‍ഘ്യമുള്ള ഈ ദൃശ്യം. പാര്‍ക്ക് ചെയ്ത വാഹനത്തില്‍ നിന്ന് പുറത്തുചാടിയ കടുവ ശ്വാസം വിടുമ്പോള്‍ പുറത്തുവരുന്ന പുക കണ്ടാണ് സംശയം ഉയരുന്നത്. 

 

യഥാര്‍ത്ഥത്തില്‍ ശൈത്യകാലത്ത് വായിലൂടെ ശ്വാസം പുറത്തേയ്ക്ക് വിടുമ്പോള്‍ പുകയ്ക്ക് സമാനമായ സാഹചര്യം ഉണ്ടാവുന്നത് സ്വാഭാവികമാണ്. വായുവിലെ ജലകണികകള്‍ എളുപ്പം തണുക്കുന്നതാണ് ഇതിന് കാരണം. എന്തായാലും വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. രസകരമായ കമന്‍റുകളുമായി ആളുകളും രംഗത്തെത്തിയിട്ടുണ്ട്. 

Also Read: യുവതിക്ക് മസാജ് ചെയ്യുന്ന ആന; വൈറലായി വീഡിയോ...