മുഖത്തിന് പകരം ഏതോ പഴയ ഒരു കോട്ടയുടെ പുറം ഭാഗം ഓര്‍മ്മിപ്പിക്കുന്ന ഇഷ്ടികക്കെട്ടുകള്‍. അല്ലെങ്കില്‍ തലയോട്ടി പാതി മുറിച്ച് അവിടെയൊരു ഏണി കുത്തിച്ചാരി വച്ചിരിക്കുന്നു... ഒറ്റത്തവണ കണ്ടാല്‍ ആര്‍ക്കും ഒരമ്പരപ്പൊക്കെ തോന്നും. 

ഇതാണ് ഇറ്റാലിയന്‍ ആര്‍ട്ടിസ്റ്റ് ലൂക്കാ ലൂച്ചിന്റെ പ്രത്യേകത. കാലം പോയൊരു പോക്കേയ് എന്ന് മൂക്കത്ത് വിരല് വച്ച് പറയേണ്ടി വരും ലൂക്കായുടെ ചിത്രങ്ങള്‍ കണ്ടാല്‍. കടലാസിലോ ക്യാന്‍വാസിലോ നിറങ്ങള്‍ കൊണ്ട് ലൂക്ക തീര്‍ത്ത ചിത്രങ്ങളല്ല, മറിച്ച് സ്വന്തം ശരീരത്തില്‍ തീര്‍ക്കുന്ന ചിത്രങ്ങളാണ് കാഴ്ചക്കാരെ ഇങ്ങനെ അമ്പരപ്പിക്കുന്നത്.  

അതെ, ഒരു കിടിലന്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയാണ് ലൂക്ക. അസാധാരണമായ തന്റെ പരീക്ഷണങ്ങള്‍ക്കായി അദ്ദേഹം തെരഞ്ഞെടുക്കുന്നത് സ്വന്തം ശരീരം തന്നെയാണ്. ആദ്യമെല്ലാം കയ്യില്‍ മാത്രമായിരുന്നു പരീക്ഷണങ്ങള്‍. 

 

 
 
 
 
 
 
 
 
 
 
 
 
 

I have a hole in my hand 🤪 My Famous #handpainting 3D 😉 You like it? [ Tag a Friend ] 👍🏻 Song of #michaeljackson xscape

A post shared by Luca Luce (@lucaluceartgallery_makeup) on Feb 23, 2019 at 12:30pm PST


പിന്നെ പരീക്ഷണങ്ങള്‍ നേരെ മുഖത്തായി. 'ത്രീ ഡയമെന്‍ഷന്‍ എഫക്ട്' ആണ് ലൂക്കായുടെ വരയുടെ പ്രധാന ആകര്‍ഷണം. 

 


കറുപ്പ് നിറം കൊണ്ടാണ് ലൂക്ക പല കണ്‍കെട്ടും നടത്തുന്നത്. കറുപ്പും അതിന്റെ ഷെയ്ഡുകളും അതിവിദഗ്ധമായി ഉപയോഗിക്കുന്നതോടെ വരയ്ക്ക് എളുപ്പത്തില്‍ 'ത്രീ ഡി എഫക്ട്' കിട്ടുന്നു. പറയുന്നത് പോലെ അതത്ര എളുപ്പമല്ലെന്ന് തന്നെയാണ് ലൂക്കയും അഭിപ്രായപ്പെടുന്നത്. 

 


എങ്കിലും തന്റെ കഠിനാദ്ധ്വാനത്തിന് ഫലമുണ്ടായെന്നും തന്റെ ആര്‍ട്ട് ലോകം ശ്രദ്ധിച്ചുതുടങ്ങിയിരിക്കുന്നുവെന്നും ലൂക്ക സസന്തോഷം പറയുന്നു. 

 


ഇന്‍സ്റ്റഗ്രാമാണ് ലൂക്കയുടെ പ്രധാന തട്ടകം. ചെയ്യുന്ന വര്‍ക്കുകളില്‍ മിക്കതും ലൂക്ക ഇവിടെ പങ്കുവയ്ക്കും. ഇന്‍സ്റ്റയില്‍ മാത്രം 2.4 ലക്ഷം ഫോളോവേഴ്‌സുണ്ട് ലൂക്കയ്ക്ക്. 

 

2014 മുതലാണ് 'ഒപ്റ്റിക്കല്‍ ഇല്യൂഷന്‍' മേക്കപ്പുകള്‍ ലൂക്ക ചെയ്തുതുടങ്ങിയത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ചെയ്ത വര്‍ക്കുകളെല്ലാം ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഇനിയും വിസ്മയിപ്പിക്കുന്ന ആര്‍ട്ടുകള്‍ ചെയ്യണമെന്ന് തന്നെയാണ് ലൂക്കയുടെ ആഗ്രഹം.