താജ്മഹലിന്‍റെ പ്രതാപവും ഭംഗിയും പ്രചോദിപ്പിക്കുന്നതാണെന്ന് ഇവാങ്ക ചിത്രത്തിനൊപ്പം കുറിച്ചു.

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ ഭാര്യ മെലാനിയക്കൊപ്പം മകള്‍ ഇവാങ്ക ട്രംപും മരുമകന്‍ ജരേദ് കുശ്വറുമുണ്ട്. ഇന്നലെ അഹമ്മദാബാദില്‍ നടന്ന നമസ്തേ ട്രംപിന് ശേഷം ഇവര്‍ താജ്മഹല്‍ സന്ദര്‍ശിച്ചിരുന്നു. ട്രംപിനും മെലാനിയക്കുമൊപ്പം ഇവാങ്കയും ഭര്‍ത്താവുമുണ്ടായിരുന്നു താജ്മഹല്‍ കാണാന്‍.

താജ്മഹലിന് മുമ്പില്‍ നിന്നെടുത്ത തന്‍റെ ചിത്രങ്ങള്‍ ഇവാങ്ക ഇസ്റ്റഗ്രാമിലൂടെ പങ്കുവച്ചു. താജ്മഹലിന്‍റെ പ്രതാപവും ഭംഗിയും പ്രചോദിപ്പിക്കുന്നതാണെന്ന് ഇവാങ്ക ചിത്രത്തിനൊപ്പം കുറിച്ചു. വെള്ളയില്‍ ചുവപ്പുപൂക്കളുള്ള ഗൗണാണ് ഇവാങ്ക ധരിച്ചിരുന്നത്. ഇത് രണ്ടാം തവണയാണ് ഇവാങ്ക ഇതേ വസ്ത്രമണിഞ്ഞ് ഒരു രാജ്യം സന്ദര്‍ശിക്കുന്നത്. 

View post on Instagram

കഴിഞ്ഞ വര്‍ഷം അര്‍ജന്‍റീന സന്ദര്‍ശിച്ചപ്പോള്‍ ഇതേ വസ്ത്രമാണ് ഇവാങ്ക ധരിച്ചിരുന്നത്. പ്രോന്‍സ ഷൗലര്‍ എന്ന ബ്രാന്‍ഡിലുള്ള 1.7 ലക്ഷം രൂപയുടെ മിഡി ഫ്ലോറല്‍ പ്രിന്‍റഡ് വസ്ത്രമാണ് ഇത്. അര്‍ജന്‍റീന സന്ദര്‍ശിച്ചപ്പോള്‍ ഈ വസ്ത്രത്തിനൊപ്പം ബേബി ബ്ലൂ സ്യൂഡ് ഷൂസാണ് ഇവാങ്ക ധരിച്ചിരുന്നത്. 

View post on Instagram