ബോളിവുഡ് നടി സുസ്മിത സെന്നിന്റെ 45-ാം ജന്മദിനം പിന്നിട്ടിരിക്കുകയാണ്. 45-ാം വയസ്സിലും അഭിമാനമാണെന്ന് സുസ്മിത പറയുന്നു. ആരാധകരുടെ അതിരില്ലാത്ത സ്‌നേഹവും ദയയും തന്നെ കൂടുതൽ നല്ല വ്യക്തിയാക്കാൻ പ്രചോദിപ്പിക്കുന്നുവെന്ന് സുസ്മിത കുറിച്ചു.

ആരാധകർക്കായി കുറിച്ച പോസ്റ്റിനൊപ്പം തലകീഴായി കിടന്ന് വർക്കൗട്ട് ചെയ്യുന്ന വീഡിയോയും സുസ്മിത പങ്കുവച്ചു. നേരത്തെ പിറന്നാൾ ദിനത്തിൽ മകൾ റെനി സെൻ സമ്മാനിച്ച സമ്മാനത്തെ കുറിച്ച് ഹൃദയസ്പർശിയായൊരു കുറിപ്പ് സുസ്മിത പങ്കുവച്ചിരുന്നു. 

മകൾ റെനി സെൻ അഭിനയിക്കുന്ന ‘സുത്തബാസി’യുടെ ട്രെയിലർ പുറത്തുവന്നിരുന്നു. റെനിയുടെ അഭിനയത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് ഈ ഹ്രസ്വചിത്രം. കബിർ ഖുറാനയാണ് സംവിധായകൻ. രഹസ്യമായി പുകവലിക്കുന്ന പത്തൊമ്പതുകാരിയുടെ ലോക്ക്ഡൗൺ കാലത്തെ​ അനുഭവങ്ങളാണ് ഈ ഹ്രസ്വചിത്രത്തിന്റെ പ്രമേയം.
മകളുടെ അഭിനയരീതിയെ സുസ്മിത പ്രശംസിച്ചു. 

റെനി, അലിഷ എന്നീ രണ്ടു പെൺമക്കളാണ് സുസ്മിതയ്ക്കുളളത്. ഇരുവരെയും താരം ദത്തെടുത്തതാണ്. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ സുസ്മിത കാമുകൻ രോഹ്‌മൻ ഷാവ്‌ലിന്റെയും മക്കളുടെയുമെല്ലാം വിശേഷങ്ങൾ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.