പുത്തനൊരു ടാറ്റൂ ചെയ്തതിന്‍റെ സന്തോഷത്തിലാണ് ജാന്‍വി. കയ്യില്‍ ചെയ്ത തന്‍റെ ടാറ്റൂവിന്‍റെ ചിത്രം ആരാധകര്‍ക്കായി താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. 

ബോളിവുഡ് യുവതാരങ്ങള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയയാണ് ശ്രീദേവിയുടെയും ബോണി കപൂറിന്‍റെയും മകളായ ജാന്‍വി കപൂര്‍ (Janhvi Kapoor). സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ ജാന്‍വി തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഫിറ്റ്നസില്‍ ഒരു വിട്ടുവീഴചയ്ക്കും തയ്യാറാകാത്ത താരത്തിന്‍റെ വര്‍ക്കൗട്ട് (workout) വീഡിയോകളും സൈബര്‍ ലോകത്ത് ഹിറ്റാണ്. 

ഇപ്പോഴിതാ പുത്തനൊരു ടാറ്റൂ (tattoo) ചെയ്തതിന്‍റെ സന്തോഷത്തിലാണ് ജാന്‍വി. കയ്യില്‍ ചെയ്ത തന്‍റെ ടാറ്റൂവിന്‍റെ ചിത്രം ആരാധകര്‍ക്കായി താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. അമ്മ ശ്രീദേവി തനിക്ക് നല്‍കുന്ന സന്ദേശം ആണ് ജാന്‍വി ടാറ്റൂ ചെയ്തിരിക്കുന്നത്. 

View post on Instagram

'ഐ ലവ് യൂ മൈ ലബ്ബു' എന്നാണ് താരം ടാറ്റൂ ചെയ്തിരിക്കുന്നത്. സെല്‍ഫി ചിത്രത്തിനൊപ്പം ആണ് ടാറ്റൂ ചിത്രവും ജാന്‍വി പങ്കുവച്ചത്. ടാറ്റൂ ചെയ്യുന്നതിന്‍റെ ഒരു വീഡിയോയും അക്കൂട്ടത്തില്‍ താരം പങ്കുവച്ചിട്ടുണ്ട്. താരത്തിന്‍റെ ടാറ്റൂ ഇഷ്ടപ്പെട്ട ആരാധകര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. 

Also Read: 'ഇതാ നിങ്ങള്‍ ചോദിക്കുന്ന ഫോട്ടോ', കഴുത്തിലെ ടാറ്റൂ വെളിപ്പെടുത്തി കല്യാണി പ്രിയദര്‍ശൻ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona