ശരീരസംരക്ഷണത്തിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും വളരെ അധികം ശ്രദ്ധ പുലര്‍ത്തുന്ന യുവനടി കൂടിയാണ് ജാന്‍വി.  

ബോളിവുഡിലെ താരപുത്രിമാരില്‍ ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂറിന് ആരാധകര്‍ ഏറേയാണ്. അമ്മയുടെ പാത പിന്തുടര്‍ന്നാണ് ജാന്‍വിയും അഭിനയത്തിലെത്തിയത്. തന്‍റേതായ അഭിനയ മികവ് കൊണ്ട് ബോളിവുഡിന്‍റെ പ്രിയം നേടുകയും ചെയ്തു ഈ യുവനടി.

ജാന്‍വിയുടെ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടാറുണ്ട്. ശരീരസംരക്ഷണത്തിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും വളരെ അധികം ശ്രദ്ധ പുലര്‍ത്തുന്ന യുവനടി കൂടിയാണ് ജാന്‍വി. ഇപ്പോഴിതാ ജാന്‍വിയുടെ ഏറ്റവും പുതിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 

View post on Instagram

നീല നിറത്തിലുള്ള ലെഹങ്ക ചോളിയാണ് താരത്തിന്‍റെ വേഷം. എംബ്രോയ്ഡറി വര്‍ക്കുകളുള്ള ഈ മനോഹരമായ ലെഹങ്ക ഫാഷന്‍ ലോകത്തിന്‍റെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. അര്‍പ്പിത മേത്ത ആണ് ഈ ലെഹങ്ക ഡിസൈന്‍ ചെയ്തിരിക്കുന്നത്.

View post on Instagram

78,000 രൂപയാണ് ഇതിന്‍റെ വില. സില്‍വര്‍ കമ്മലാണ് ഇതിനോടൊപ്പം ജാന്‍വി ധരിച്ചിരിക്കുന്നത്. 

View post on Instagram

Also Read: മെറൂണ്‍ ഡ്രസ്സില്‍ തിളങ്ങി സണ്ണി ലിയോണ്‍; ചിത്രങ്ങള്‍ വൈറല്‍...