ബോളിവുഡ് യുവനടിമാരില്‍  ജാന്‍വി കപൂറിന് ആരാധകര്‍  ഏറെയാണ്. 'ഹോട്ട് ആന്‍റ് ക്യൂട്ട്' എന്നാണ് ജാന്‍വിയെ എല്ലാവരും വിശേഷിപ്പിക്കുന്നതും. ഫിറ്റ്‌നസിന് ഏറെ പ്രാധാന്യം നല്‍കുന്ന യുവനടിയാണ് ജാന്‍വി. 

ജാന്‍വിയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ബിടൗണില്‍ നല്ല അഭിപ്രായമാണ്. കഴിഞ്ഞ ദിവസം ജിമ്മിലെത്തിയ ജാന്‍വിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 

 

ഇരുവശങ്ങളിലായി തലമുടി പിന്നിയിട്ട് നിയോണ്‍ ക്രോപ്പ് ടോപ്പും ഷോട്ട്സും ധരിച്ചാണ് ജാന്‍വി ജിമ്മിലെത്തിയത്. കൊച്ചുകുട്ടിയെ പോലെയുണ്ട് ഇപ്പോള്‍ ജാന്‍വി എന്നാണ് ആരാധകരുടെ അഭിപ്രായം.