ജാന്‍വി ജിമ്മില്‍ പോകുമ്പോള്‍ ധരിക്കുന്ന വസ്ത്രം വരെ വാര്‍ത്തയാകാറുമുണ്ട്. താരത്തിന്‍റെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ആരാധകര്‍ക്ക് നല്ല അഭിപ്രായമാണ്.

നടി ശ്രീദേവിയുടെ മകള്‍ എന്ന ലേബലില്‍ നിന്നും ഒരു നല്ല അഭിനേത്രി എന്ന നിലയിലേയ്ക്ക് എത്തി നില്‍ക്കുകയാണ് ജാന്‍വി കപൂര്‍ ഇന്ന്. ബോളിവുഡിലെ നിരവധി ആരാധകരുള്ള യുവനടി കൂടിയാണ് ജാൻവി. ജാന്‍വിയുടെ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടാറുണ്ട്.

ജാന്‍വി ജിമ്മില്‍ പോകുമ്പോള്‍ ധരിക്കുന്ന വസ്ത്രം വരെ വാര്‍ത്തയാകാറുമുണ്ട്. താരത്തിന്‍റെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ആരാധകര്‍ക്ക് നല്ല അഭിപ്രായമാണ്. 

View post on Instagram

ഇപ്പോഴിതാ ഫ്ലൂറസെന്‍റ് യെല്ലോ മിനി ഡ്രസ്സില്‍ തിളങ്ങിയ ജാന്‍വിയുടെ ചില ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. ജാന്‍വി തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

View post on Instagram

അലക്സ് പേരിയുടെ ഈ സ്ട്രാപ്ലെസ് മിനി ഡ്രസ്സിന്‍റെ വില രണ്ട് ലക്ഷത്തിലധികം (2,75,232 ) രൂപയാണ്.

Also Read: 'ഇതെന്താ ബലൂണോ...'; പ്രിയങ്കയുടെ ആരാധകർ ഇപ്പോൾ ചർച്ച ചെയ്യുന്നത് ഈ വസ്ത്രത്തെ കുറിച്ച്...