Asianet News MalayalamAsianet News Malayalam

മുത്തുകള്‍ പതിപ്പിച്ച വെള്ള ലെഹങ്കയില്‍ തിളങ്ങി ജാന്‍വി കപൂര്‍; ചിത്രങ്ങള്‍ വൈറല്‍

ജാന്‍വിയുടെ പോസ്റ്റുകളൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടാറുണ്ട്. മോഡേണ്‍ ഔട്ട്ഫിറ്റുകളും ട്രഡീഷനല്‍ ഔട്ട്ഫിറ്റുകളും ഒരു പോലെ ചേരുന്ന നടിയാണ് ജാന്‍വി.

Janhvi Kapoor in white lehenga azn
Author
First Published Apr 1, 2023, 5:52 PM IST

ഇന്ന്  നിരവധി യുവ ആരാധകരുള്ള ബോളിവുഡ് നടിയാണ് ജാന്‍വി കപൂര്‍. ഫിറ്റ്നസിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും വളരെ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന താരമാണ് ജാന്‍വി. ജാന്‍വിയുടെ പോസ്റ്റുകളൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടാറുണ്ട്. മോഡേണ്‍ ഔട്ട്ഫിറ്റുകളും ട്രഡീഷനല്‍ ഔട്ട്ഫിറ്റുകളും ഒരു പോലെ ചേരുന്ന നടിയാണ് ജാന്‍വി. 

ഇപ്പോഴിതാ ജാന്‍വിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.   വെള്ള നിറത്തിലുള്ള ലെഹങ്കയാണ് താരത്തിന്‍റെ വേഷം. ബ്ലൗസ് ആണ് ലെഹങ്കയെ മനോഹരമാക്കുന്നത്. പേളുകള്‍ കൊണ്ടാണ് ബ്ലൗസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. കേപ് സ്റ്റൈല്‍ ജാഗറ്റും ഇതിനൊപ്പം താരം ധരിച്ചിട്ടുണ്ട്. മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത ലെഹങ്കയാണ് താരം ധരിച്ചത്. ജാന്‍വി തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

 

അതേസമയം ഫിറ്റ്നസ് ഫ്രീക്കായ ജാന്‍വി കപൂറിന്‍റെ ഒരു വര്‍ക്കൗട്ട് വീഡിയോ ആണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജാന്‍വി തന്നെയാണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.  വെള്ള നിറത്തിലുള്ള ജിം വസ്ത്രം ധരിച്ച് ജിമ്മില്‍ വര്‍ക്കൗട്ട്  ചെയ്യുകയാണ് ജാന്‍വി.  ട്രെയ്നറിന്‍റെ സഹായത്തേടെ വെയിറ്റ് ലിഫിറ്റിങും സ്ക്വാട്സും  ലഗ് വര്‍ക്കൗട്ടുമൊക്കെ ചെയ്യുകയാണ് ജാന്‍വി. നിരവധി പേരാണ് താരത്തിന്‍റെ വീഡിയോ ലൈക്ക് ചെയ്തതും കമന്‍റകള്‍ രേഖപ്പെടുത്തിയതും. പ്രചോദനം നല്‍കുന്ന വീഡിയോ എന്നാണ് പലരും കമന്‍റ് ചെയ്തത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Tanya Ghavri (@tanghavri)

 

Also Read: ബ്ലാക്കില്‍ ബ്യൂട്ടിഫുള്‍; ഉദ്ഘാടന വേദിയിൽ തിളങ്ങി അനന്ത് അംബാനിയും രാധികയും...

Follow Us:
Download App:
  • android
  • ios