ഫിറ്റ്നസിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും വളരെ അധികം ശ്രദ്ധ പുലര്‍ത്തുന്ന ജാന്‍വിയുടെ പോസ്റ്റുകളൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടാറുണ്ട്. 

നിരവധി യുവആരാധകരുള്ള ബോളിവുഡ് നടിയാണ് ജാന്‍വി കപൂര്‍ (Janhvi Kapoor). അമ്മ ശ്രീദേവിയുടെ പാത പിന്തുടര്‍ന്നാണ് ജാന്‍വിയും അഭിനയത്തിലെത്തിയത്. തന്‍റേതായ അഭിനയ മികവ് കൊണ്ട് ബോളിവുഡിന്‍റെ പ്രിയം നേടുകയും ചെയ്തു ഈ താരപുത്രി. 

ഫിറ്റ്നസിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും വളരെ അധികം ശ്രദ്ധ പുലര്‍ത്തുന്ന ജാന്‍വിയുടെ പോസ്റ്റുകളൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ ജാന്‍വിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്.

ജാന്‍വി തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഫ്ലോറൽ ഡിസൈനിലുള്ള പിങ്ക് ചോളി ലെഹങ്കയില്‍ മനോഹരിയായിരിക്കുകയാണ് ജാൻവി. ഡീപ് നെക്കുള്ള ബ്ലൗസ് ആണ് ഔട്ട്ഫിറ്റിന്‍റെ പ്രത്യേകത. 

View post on Instagram

ഹാന്‍റ് എംബ്രോയ്ഡറിയാണ് ചോളി ലെഹങ്കയില്‍ ചെയ്തിരിക്കുന്നത്. ഷീര്‍ ദുപ്പട്ടയാണ് ഇതിനൊപ്പം ജാന്‍വി പങ്കുവച്ചത്. രാഹുല്‍ മിശ്ര ആണ് ജാന്‍വിക്കായി ഈ വസ്ത്രം ഡിസൈന്‍ ചെയ്തത്. 4,38,500 രൂപയാണ് വസ്ത്രത്തിന്‍റെ വില. 

Also Read: 'നിങ്ങൾക്ക് പകരം ഐശ്വര്യ റായിയെ അയക്കും'; താന്‍ നേരിട്ട അവഗണനയെ കുറിച്ച് സുസ്മിത പറയുന്നു...