ഒരു മിനിറ്റില്‍ ലിപ്സ്റ്റിക് മാത്രം ഉപയോഗിച്ച് മുഖത്ത് മുഴുവന്‍ മേക്ക് അപ്പ് ചെയ്യുന്ന ജാന്‍വി കപൂര്‍.

ശ്രീദേവിയുടെ മകളും ബോളിവുഡിലെ വളര്‍ന്നുവരുന്ന നടിയുമായ ജാന്‍വി കപൂറിന്‍റെ ഒരു കിടിലന്‍ മേക്ക് അപ്പ് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഒരു മിനിറ്റില്‍ ലിപ്സ്റ്റിക് മാത്രം ഉപയോഗിച്ച് മുഖത്ത് മുഴുവന്‍ മേക്ക് അപ്പ് ചെയ്യുന്ന ജാന്‍വിയാണ് വീഡിയോയില്‍. 

View post on Instagram

തന്‍റെ പിറന്നാള്‍ ദിനത്തിലാണ് ജാന്‍വിയുടെ ഈ ചാലഞ്ച്. കണ്ണാടിയിലില്‍ പോലും നോക്കാതെ കൃത്യം ഒരു മിനിറ്റ് കൊണ്ടാണ് ജാന്‍വി ഈ മേക്ക് അപ്പ് ചെയ്തത്. ലിപ്സ്റ്റിക് കൊണ്ട് കവിളിലും കണ്ണിലുമൊക്കെ ജാന്‍വി മേക്ക് അപ്പ് ചെയ്യുന്നുണ്ട്. ജാന്‍വി തന്നെയാണ് തന്‍റെ ഇന്‍സ്റ്റാഗ്രാമിലൂടെ വീഡിയോ ഇട്ടത്. ഫാഷന്‍റെ കാര്യത്തിലും വളരെ സ്റ്റൈലിഷായ യുവ ബോളിവുഡ് സുന്ദരി കൂടിയാണ് ജാന്‍വി കപൂര്‍.

View post on Instagram
View post on Instagram