മാലിദ്വീപിന്‍റെ സൗന്ദര്യത്തിൽ  നിൽക്കുന്ന നിരവധി ചിത്രങ്ങളാണ് സമൂഹമാധ്യമത്തിൽ ജാന്‍വി പങ്കുവച്ചിരിക്കുന്നത്. 

ബോളിവുഡ് യുവതാരങ്ങള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയയാണ് ശ്രീദേവിയുടെയും ബോണി കപൂറിന്‍റെയും മകളായ ജാന്‍വി കപൂര്‍. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ ജാന്‍വി തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

ഇപ്പോഴിതാ കൂട്ടുകാര്‍ക്കൊപ്പം അവധിക്കാലം ആഘോഷിക്കുന്ന ജാന്‍വിയുടെ ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മാലിദ്വീപിലെ സായാഹ്നം ആസ്വദിക്കുന്ന ജാന്‍വിയെ ആണ് ചിത്രങ്ങളില്‍ കാണുന്നത്. വൈറ്റ് നിറത്തിലുള്ള ബിക്കിനി ടോപ്പും ഓറഞ്ച് നിറത്തിലുള്ള ബിക്കിനി ബോട്ടവുമാണ് താരം ധരിച്ചത്. 

View post on Instagram

കഴിഞ്ഞ ദിവസവും താരം തന്‍റെ ബിക്കിനി ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. പച്ച നിറത്തില്‍ ഫ്‌ളോറല്‍ വര്‍ക്കുകളുള്ളതാണ് ബിക്കിനി. 'ഐലന്റ് ഗേള്‍' എന്നാണ് ആ ചിത്രങ്ങള്‍ക്ക് ജാൻവി ക്യാപ്ഷൻ നല്‍കിയത്.

View post on Instagram

അത്തരത്തില്‍ മാലിദ്വീപിന്‍റെ സൗന്ദര്യത്തിൽ നിൽക്കുന്ന നിരവധി ചിത്രങ്ങളാണ് സമൂഹമാധ്യമത്തിൽ താരം പങ്കുവച്ചിരിക്കുന്നത്. 

View post on Instagram

കൂട്ടുകാരികള്‍ക്കൊപ്പം ഇരിക്കുന്ന ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. 2018ല്‍ 'ധടക്' എന്ന ചിത്രത്തിലൂടെയായിരുന്നു ജാന്‍വിയുടെ അരങ്ങേറ്റം. 

View post on Instagram


Also Read: വൈനിന്‍റെ മനോഹാരിത; ചിത്രങ്ങള്‍ പങ്കുവച്ച് നവ്യാ നായർ...