ബോളിവുഡ് യുവനടിമാരില്‍  ജാന്‍വി കപൂറിന് ആരാധകര്‍  ഏറെയാണ്. ഫിറ്റ്‌നസിന് ഏറെ പ്രാധാന്യം നല്‍കുന്ന  ജാന്‍വിയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ബിടൗണില്‍ നല്ല അഭിപ്രായമാണ്. ജാന്‍വിയുടെ ജിമ്മിലെ വസ്ത്രം മുതല്‍ ജാന്‍വി ധരിക്കുന്ന എന്ത് വസ്ത്രവും ഫാഷന്‍ ലോകത്ത് വാര്‍ത്തയാകാറുണ്ട്. ഇപ്പോഴിതാ  മിനി ഡ്രസ്സില്‍ ഗ്ലാമറസായി എത്തിയ ജാന്‍വിയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നുണ്ട്.

 

പിങ്ക്  നിറത്തിലുള്ള മിനി ഡ്രസ്സില്‍ മനോഹരിയായിരുന്നു ജാന്‍വി. 31,558 രൂപയാണ് ഇതിന്‍റെ വില. പിങ്ക് ജാന്‍വിക്ക് നന്നായിട്ട് ചേരുന്നുണ്ട് എന്നാണ് ആരാധകര്‍ പറയുന്നത്.  ജാന്‍വി കൈയില്‍ തൂക്കിയിരുന്ന ബാഗും ക്യൂട്ട്  ആണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.