സ്വന്തം ഭാര്യ പെണ്‍സുഹൃത്തിനൊപ്പം ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതിയുടെ ഭര്‍ത്താവ് കോടതിയില്‍. ജപ്പാനിലാണ് സംഭവം നടന്നത്.  1,100,00 യെൻ (70,000 രൂപ)യാണ് ഭര്‍ത്താവ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.

ഭർത്താവിന്റെ പരാതിയ്ക്ക് അനുകൂല നിലപാട് സ്വീകരിച്ച കോടതി യുവതിയോട് പരാതിക്കാരന് എഴുപതിനായിരം രൂപ നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. ടോക്കിയോയിലെ ജില്ലാകോടതിയാണ് ഈ അപൂർവ വിധി പുറപ്പെടുവിച്ചതെന്ന് ടെെംസ് നൗ റിപ്പോർട്ട് ചെയ്തു.

യുവതി തന്റെ ഭാര്യയുമായി ഓൺലൈൻ വഴിയാണ് ബന്ധം സ്ഥാപിച്ചതെന്ന് ഭര്‍ത്താവ് പരാതിയിൽ പറയുന്നു. ഓൺലൈൻ വഴി പരിചയപ്പെട്ട ശേഷം പിന്നീട് ഇവർ ലൈംഗിക ബന്ധത്തിലേർപ്പെടുകയും ചെയ്തു. ലൈംഗിക ബന്ധത്തെക്കുറിച്ച് സ്വന്തം ഭാര്യ തന്നെയാണ് ഭർത്താവിനെ അറിയിച്ചത്. ഈ സംഭവം അറിഞ്ഞതോടെയാണ് യുവാവ് പരാതി നൽകിയത്. 

തങ്ങളുടെ ബന്ധം കുടുംബത്തിന്റെ ഭദ്രതയ്ക്ക് ഒരുതരത്തിലുള്ള പ്രശ്നവും ഉണ്ടാക്കില്ലെന്ന് യുവതി പറഞ്ഞെങ്കിലും കോട‌തി അത് മുഖവിലയ്ക്കെടുത്തില്ല. തുടർന്നായിരുന്നു നഷ്ടപരിഹാരം നൽകാൻ വിധിച്ചത്. 

'വീട് വൃത്തിയാക്കിയില്ല, ഭക്ഷണം പാകം ചെയ്തില്ല'; മൂന്ന് ദിവസത്തേയ്ക്ക് അവധിയെടുത്ത് വീട്ടമ്മ