Asianet News MalayalamAsianet News Malayalam

ചോറും ദോശയുമൊക്കെ കിട്ടുന്ന, ജപ്പാനിലെ ഇന്ത്യൻ ഹോട്ടല്‍; ഇതിനൊരു പ്രത്യേകതയുണ്ട്...

ഇന്ത്യൻ റെസ്റ്റോറന്‍റുകള്‍ തീര്‍ച്ചയായും നടത്തുന്നതും, അവിടെ മെനു അടക്കം എല്ലാ കാര്യങ്ങളും നോക്കുന്നതും ഇന്ത്യക്കാര്‍ തന്നെയായിരിക്കും. പക്ഷേ ഇതില്‍ നിന്ന് വ്യത്യസ്തമായൊരു ഇന്ത്യൻ റെസ്റ്റോറന്‍റിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

japanese indian restaurant run by japanese people hyp
Author
First Published Oct 30, 2023, 12:32 PM IST

ഇന്ത്യൻ ഭക്ഷണങ്ങള്‍ക്ക് പൊതുവെ ആഗോളതലത്തില്‍ തന്നെ ഏറെ ആരാധകരുണ്ടാകാറുണ്ട്. ഇന്ത്യക്കാരുള്ള മിക്ക വിദേശരാജ്യങ്ങളിലും ഇന്ത്യൻ റെസ്റ്റോറന്‍റുകളുണ്ടാകാറുണ്ട്. ഇവിടെയെല്ലാമെത്തി ഇന്ത്യൻ ഭക്ഷണം കഴിക്കുന്ന വിദേശികളും നിരവധിയാണ്. 

എന്നാല്‍ ഇത്തരത്തില്‍ ഇന്ത്യൻ റെസ്റ്റോറന്‍റുകള്‍ തീര്‍ച്ചയായും നടത്തുന്നതും, അവിടെ മെനു അടക്കം എല്ലാ കാര്യങ്ങളും നോക്കുന്നതും ഇന്ത്യക്കാര്‍ തന്നെയായിരിക്കും. പക്ഷേ ഇതില്‍ നിന്ന് വ്യത്യസ്തമായൊരു ഇന്ത്യൻ റെസ്റ്റോറന്‍റിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ജപ്പാനിലാണ് ഈ റെസ്റ്റോറന്‍റുള്ളത്. നല്ല ദക്ഷിണേന്ത്യൻ വിഭങ്ങളാണ് ഇവിടെ വിളമ്പുന്നത്. മസാല ദോശ, ഊണ് കറികള്‍ എന്നിങ്ങനെ ദക്ഷിണേന്ത്യൻസിന്‍റെ ദൗര്‍ബല്യമായ വിഭവങ്ങളെല്ലാം ഇവിടെ കിട്ടും. 'ടഡ്ക' എന്നാണീ റെസ്റ്റോറന്‍റിന്‍റെ പേര്. 

കാര്യം ജപ്പാനിലാണെങ്കിലും വിളമ്പുന്നത് ഇന്ത്യൻ ഭക്ഷണമാണല്ലോ. അങ്ങനെയെങ്കില്‍ അത് തയ്യാറാക്കുന്നതും മറ്റ് കാര്യങ്ങള്‍ നോക്കുന്നതുമെല്ലാം ഇന്ത്യക്കാരായിരിക്കുമെന്ന് സ്വാഭആവികമായും എല്ലാവരും ഊഹിക്കും. പക്ഷേ ഇവിടെയാണ് 'ട്വിസ്റ്റ്'. 'ടഡ്ക' നടത്തുന്നതും പാചകമടക്കം എല്ലാ കാര്യങ്ങളും നോക്കുന്നതും ജപ്പാൻകാരാണത്രേ. 

ഗോവ മുഖ്യമന്ത്രിയുടെ മുൻ പോളിസി അഡ്വൈസറായിരുന്ന പ്രസന്ന കാര്‍ത്തിക് ആണ് സോഷ്യല്‍ മീഡിയയിലൂടെ രസകരമായ ഈ വിവരവും റെസ്റ്റോറന്‍റിന്‍റെ ചിത്രങ്ങളും പങ്കുവച്ചത്. ഇവിടെ വിളമ്പുന്ന കിടിലൻ വിഭവങ്ങളുടെ ചിത്രവും, റെസ്റ്റോറന്‍റിന്‍റെ ഭംഗിയായ അകവും പുറവുമെല്ലാം പ്രസനവ്ന പങ്കുവച്ച ചിത്രങ്ങളില്‍ കാണാം. 

ഇതില്‍ കൗതുകമെന്തെന്ന് ചോദിച്ചാല്‍ ഇവിടെ വരുന്നവരില്‍ ഇന്ത്യക്കാര്‍ കുറവാണത്രേ. ഇവിടത്തുകാര്‍ തന്നെയാണത്രേ അധികവും വന്ന് ഇന്ത്യൻ ഭക്ഷണം കഴിച്ചുപോകുന്നത്. റെസ്റ്റോറന്‍റ് നടത്തുന്ന ജപ്പാൻകാര്‍ ഇടയ്ക്ക് ചെന്നൈയില്‍ സന്ദര്‍ശനത്തിനെത്തും. വിവിധ വിഭവങ്ങളെ കുറിച്ചും മറ്റും അപ്പോൾ പഠിക്കും. ഇതാണ് പിന്നീട് തിരികെ ജപ്പാനിൽ പോയി ചെയ്യുന്നത്.

പ്രസന്ന കാര്‍ത്തിക്കിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റ് കാണാം...

 

Also  Read:- ബാത്ത്‍റൂമിനകത്ത് പേടിപ്പെടുത്തും കൂറ്റൻ പല്ലി; വീഡിയോ വൈറലാകുന്നു...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Follow Us:
Download App:
  • android
  • ios