നിരവധി ആരാധകരുള്ള ഹോളിവുഡ് നടിയാണ് ജെന്നിഫര്‍ അനിസ്റ്റണ്‍. താരം ക്രിസ്മസിനോട് അനുബന്ധിച്ച് പങ്കുവച്ച ഒരു പോസ്റ്റിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. ഒരു ലോക്കറ്റിന്റെ ചിത്രമാണ് ജെന്നിഫര്‍ പങ്കുവച്ചത്. 

എന്നാല്‍ അതില്‍ കുറിച്ചിരിക്കുന്ന വരികളാണ് ജെന്നിഫറിനെ ആളുകള്‍ വിമര്‍ശിക്കാന്‍ കാരണം. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരം കൊണ്ടു തയ്യാറാക്കിയ ഒരു ലോക്കറ്റിന്റെ ചിത്രം ജെന്നിഫര്‍ പോസ്റ്റ് ചെയ്തത്.

'നമ്മുടെ ആദ്യത്തെ പാന്‍ഡെമിക് 2020' എന്നാണ് അതില്‍ കുറിച്ചിരുന്നത്. കൊവിഡില്‍ ലോകം പകച്ചു നില്‍ക്കുന്ന ഈ സമയത്ത് ഇത്തരമൊരു വാചകം ആളുകളെ ചൊടിപ്പിക്കുകയായിരുന്നു. നിസംഗതയോടെ ജെന്നിഫര്‍ കുറിച്ച ഈ വരികള്‍ അനവസരത്തിലായിപ്പോയെന്നാണ് പലരുടെയും കമന്റുകള്‍. 

 

ഇനിയൊരു മഹാമാരി കൂടി വരണമെന്നാണോ ജെന്നിഫര്‍ പറയാന്‍ ഉദ്ദേശിക്കുന്നതെന്നും മഹാമാരിയില്‍ യാതൊരു ബുദ്ധിമുട്ടും അനുഭവിക്കാത്തതിന്റെ മാനസികാവസ്ഥയാണ് പോസ്റ്റില്‍ കാണുന്നതെന്നും ആളുകള്‍ അഭിപ്രായപ്പെട്ടു. 

 

Also Read: പ്രൊഫഷണൽ ജിംനാസ്റ്റിൽ നിന്ന് പോൺ താരത്തിലേക്ക്; ജീവിതം വെറോണയെ നടത്തിയ വഴികൾ...