ഇക്കഴിഞ്ഞ ജൂലൈ 24നാണ് താരത്തിന് 52 വയസ്സ് തികഞ്ഞത്. പിറന്നാളിന് കിടിലൻ ബിക്കിനി ചിത്രങ്ങളുമായാണ് ജെന്നിഫര്‍ ആരാധകരുടെ മുമ്പിലെത്തിയത്. 

ലോകമെമ്പാടും ആരാധകരുളള പോപ് ഗായികയാണ് ജെന്നിഫര്‍ ലോപ്പസ്. ഗായിക മാത്രമല്ല, ഹോളിവുഡ് നടിയും നര്‍ത്തകിയുമായ ജെന്നിഫര്‍ സോഷ്യല്‍ മീഡിയയിലും വളരെയധികം സജ്ജീവമാണ്.

ഇക്കഴിഞ്ഞ ജൂലൈ 24നാണ് താരത്തിന് 52 വയസ്സ് തികഞ്ഞത്. പിറന്നാളിന് കിടിലൻ ബിക്കിനി ചിത്രങ്ങളുമായാണ് ജെന്നിഫര്‍ ആരാധകരുടെ മുമ്പിലെത്തിയത്. ഓറഞ്ച് നിറത്തിലുള്ള പ്രിന്‍റഡ് ബിക്കിനിയോടൊപ്പം ഫ്ലോറല്‍ കാഫ്താനാണ് താരം ധരിച്ചത്. ചിത്രങ്ങള്‍ ജെന്നിഫര്‍ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

View post on Instagram

 പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് തെളിയിക്കുകയാണ് താരം എന്നാണ് ആരാധകരുടെ അഭിപ്രായം. ഇതിനുമുമ്പും താരം ബിക്കിനി ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ഈ പ്രായത്തിലും ഫിറ്റ്നസിന്‍റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്ന താരം കൂടിയാണ് ജെന്നിഫര്‍. 

Also Read: ഗൂഗിള്‍ ഇമേജിന്‍റെ പിറവിക്ക് കാരണമായ ആ പച്ച 'ജംഗിൾ ഡ്രെസ്സിൽ' വീണ്ടും ജെന്നിഫർ ലോപ്പസ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona