നിരവധി പേരാണ് ജുവലിന്‍റെ പോസ്റ്റിന് താഴെ കമന്‍റുകളുമായി രംഗത്തെത്തിയത്. അച്ഛന്‍റെ ആഗ്രഹം സാധിച്ചു കൊടുത്ത മകളെ അഭിനന്ദിച്ചു കൊണ്ടാണ് പലരും കമന്‍റ് ചെയ്തത്.  

നടി, അവതാരക എന്നീ നിലയില്‍ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ജുവല്‍ മേരി. റിയാലിറ്റി ഷോ അവതാരികയായി എത്തി കുടുംബ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ജുവല്‍ പിന്നീട് സിനിമയിലേയ്ക്ക് എത്തുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ ജുവല്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

തന്‍റെ അച്ഛന്‍റെ ഏറെ നാളത്തെ ആഗ്രഹമാണ് സാധിച്ചു കൊടുത്തത് എന്നും ജുവലിന്‍റെ പോസ്റ്റില്‍ പറയുന്നു. അച്ഛന്‍റെ കാത് കുത്തുന്നതും അദ്ദേഹത്തിന്‍റെ സന്തോഷവുമൊക്കെ ജുവല്‍ പങ്കുവച്ച വീഡിയോയില്‍ കാണാം. 

'കുറെ നാളു മുൻപ് അപ്പൻ എന്നോട് പറഞ്ഞു എനിക്ക് 2 ആഗ്രഹങ്ങൾ ഉണ്ട്, ഒന്ന് ഒരു ടാറ്റൂ അടിക്കണം, രണ്ടാമതായി ഒരു കാത്‌ കുത്തണം ! മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന പേടിക്ക് മേലെ ഒരിക്കൽ പറഞ്ഞിട്ട് പിന്നെ മിണ്ടിയിട്ട് ഇല്ല ! പക്ഷെ ഞാൻ മറന്നില്ല! കിട്ടിയ ചാൻസ്നു ഓരോന്ന് വീതം സാധിച്ചു കൊടുത്തു'- ജുവല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് ഇങ്ങനെ. മാതാപിതാക്കള്‍ നമ്മുടെ മക്കളാകുമ്പോള്‍ അവര്‍ കുട്ടികളായിരിക്കുമ്പോള്‍ നമ്മളെ നോക്കിയത് പോലെ നോക്കണമെന്നും വീഡിയോ പങ്കുവച്ച് കൊണ്ട് ജുവല്‍ കുറിച്ചു. 

View post on Instagram

നിരവധി പേരാണ് ജുവലിന്‍റെ പോസ്റ്റിന് താഴെ കമന്‍റുകളുമായി രംഗത്തെത്തിയത്. അച്ഛന്‍റെ ആഗ്രഹം സാധിച്ചു കൊടുത്ത മകളെ അഭിനന്ദിച്ചു കൊണ്ടാണ് പലരും കമന്‍റ് ചെയ്തത്.

Also Read: ചുവപ്പ് ഗൗണില്‍ മനോഹരിയായി കിയാര അദ്വാനി; ചിത്രങ്ങള്‍ വൈറല്‍