വിശേഷപ്പെട്ട വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം ബേബി ഷവറിന് സ്ത്രീകള്‍ അണിയുന്നത് വിവാഹത്തിലെന്ന പോലെ തന്നെ സാധാരണമാണ്. ഈ വീഡിയോയില്‍ പക്ഷേ ഗര്‍ഭിണിയായ സ്ത്രീ അണിഞ്ഞിരിക്കുന്നത് ആഭരണങ്ങള്‍ക്കൊരു പ്രത്യേകതയുണ്ട്.

നിത്യേന സോഷ്യല്‍ മീഡിയയിലൂടെ എത്രയോ രസകരമയാതും പുതുമയുള്ളതുമായ വീഡിയോകളാണ് നമ്മുടെ കണ്‍മുന്നില്‍ വരാറ്, അല്ലേ? ഇവയില്‍ വലിയൊരു വിഭാഗം വീഡിയോകളും കാഴ്ചക്കാരെ കൂട്ടുകയെന്ന ലക്ഷ്യത്തോടെ ബോധപൂര്‍വം തന്നെ തയ്യാറാക്കുന്നവയായിരിക്കും. ഇതില്‍ കാഴ്ചയ്ക്ക് കൗതുകം പകരുന്നതോ, ശരിക്കും പുതുമയുള്ളതോ ആണെങ്കില്‍ കാണാൻ ആളുകള്‍ മത്സരിക്കുമെന്ന കാര്യവും തീര്‍ച്ചയാണ്.

ഇത്തരത്തില്‍ ഇൻസ്റ്റഗ്രാമില്‍ ശ്രദ്ധേയമായിരിക്കുന്നൊരു ബേബി ഷവര്‍ വീഡിയോയിലേക്കാണിനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. ബേബി ഷവര്‍ ചടങ്ങില്‍ നമുക്കറിയാം, ഗര്‍ഭിണികള്‍ വധുവിനെ പോലെ തന്നെ നന്നായി ചമഞ്ഞൊരുങ്ങിയാണ് എത്താറ്. ഫോട്ടോഗ്രഫിയും വീഡിയോഗ്രഫിയുമെല്ലാമായി ഇന്ന് ബേബി ഷവര്‍ ചടങ്ങുകള്‍ കെങ്കേമമായാണ് കൊണ്ടാടാറും.

വിശേഷപ്പെട്ട വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം ബേബി ഷവറിന് സ്ത്രീകള്‍ അണിയുന്നത് വിവാഹത്തിലെന്ന പോലെ തന്നെ സാധാരണമാണ്. ഈ വീഡിയോയില്‍ പക്ഷേ ഗര്‍ഭിണിയായ സ്ത്രീ അണിഞ്ഞിരിക്കുന്നത് ആഭരണങ്ങള്‍ക്കൊരു പ്രത്യേകതയുണ്ട്. ഇക്കാരണം കൊണ്ട് തന്നെയാണ് ഇവരുടെ വീഡിയോ വൈറലായിരിക്കുന്നതും. 

നട്ട്സും ഡ്രൈ ഫ്രൂട്ട്സുമെല്ലാം കൊണ്ടുള്ള ആഭരണങ്ങളാണ് ഇവര്‍ അണിഞ്ഞിരിക്കുന്നത്. അല്ലാതെയുള്ള ആഭരണങ്ങളും അണിഞ്ഞിട്ടുണ്ട്. പക്ഷേ കാണാവുന്ന രീതിയില്‍ അണിഞ്ഞിരിക്കുന്നതെല്ലാം നട്ട്സും ഡ്രൈ ഫ്രൂട്ട്സും വച്ചുള്ളതാണ്. വലിയ കമ്മല്‍, മാല, അരപ്പട്ട, വള തുടങ്ങി എല്ലാ ആഭരണങ്ങളും നട്ട്സും ഡ്രൈ ഫ്രൂട്ട്സും വച്ച് ഒരുക്കിയിട്ടുണ്ട്. 

പുതുമയുള്ള പരീക്ഷണമെന്ന നിലയ്ക്കാണ് ഇവരിത് ചെയ്തിരിക്കുന്നത്. എന്തായാലും സംഗതി മോശമായിട്ടില്ലെന്നാണ് വീഡിയോയ്ക്ക് ഏറെയും ലഭിക്കുന്ന കമന്‍റുകള്‍. ഇത്രയും ഭക്ഷണസാധനങ്ങള്‍ ഉപയോഗിച്ച ശേഷം വേസ്റ്റ് ആക്കി കളയുകയാണെങ്കില്‍ അതിനോട് യോജിക്കാൻ പ്രയാസമുണ്ടെന്ന് അറിയിക്കുന്നവരും കൂട്ടത്തിലുണ്ട്. 

ഏതായാലും വീഡിയോ വളരെയധികം ശ്രദ്ധിക്കപ്പെട്ടുവെന്ന് തന്നെ പറയാം. വീഡിയോ നിങ്ങളും കണ്ടുനോക്കൂ...

View post on Instagram

Also Read:- വാലന്‍റൈൻസ് ഡേയ്ക്ക് കാമുകനില്ലെന്ന് പരാതി; യുവതിയെ ഞെട്ടിച്ച് സ്വിഗ്ഗിയുടെ സമ്മാനം....

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo