Asianet News MalayalamAsianet News Malayalam

തടി കുറയ്ക്കാന്‍ രാത്രി ഉറങ്ങുന്നതിന് മുമ്പ് ഇവ കുടിക്കാം...

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും കൊളസ്ട്രോളിനെ നിയന്തിക്കാനും നല്ലതാണ് കറുവാപ്പട്ട. അതുകൊണ്ടുതന്നെ, കറുവാപ്പട്ട കൊണ്ടുളള ചായ രാത്രി കുടിക്കുന്നത് അമിതവണ്ണം കുറയ്ക്കാന്‍ നല്ലതാണ്. 

juice to loss weight before sleep
Author
Thiruvananthapuram, First Published Feb 10, 2020, 8:17 PM IST

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും കൊളസ്ട്രോളിനെ നിയന്തിക്കാനും നല്ലതാണ് കറുവാപ്പട്ട. അതുകൊണ്ടുതന്നെ, കറുവാപ്പട്ട കൊണ്ടുളള ചായ രാത്രി കുടിക്കുന്നത് അമിതവണ്ണം കുറയ്ക്കാന്‍ നല്ലതാണ്. ആന്‍റിഓക്സിഡന്‍സ് ധാരാളം അടങ്ങിയിട്ടുളളതുകൊണ്ടുതന്നെ ഇവ അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കും. 

ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ധാരാളം അടങ്ങിയതാണ്  ഉലുവ. രാത്രി ഉലുവ ഇട്ട് തിളപ്പിച്ച ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഉലുവയിലെ ഫൈബര്‍ ദഹനത്തിലും കൊഴുപ്പും പുറന്തള്ളാനുമെല്ലാം സഹായിക്കുന്നു. ഇതിലെ ലയിക്കുന്ന സ്വഭാവിക ഫൈബര്‍ വയറ്റിലെത്തുന്നത് വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

ആപ്പിള്‍ സൈഡര്‍ വിനിഗറും അല്‍പം വെള്ളവും ചേര്‍ത്ത് കുടിക്കുന്നതും വയറ് കുറയ്ക്കാന്‍ സഹായിക്കും. ഇത് രാവിലെ ഉണര്‍ന്നയുടനാണ് കഴിക്കേണ്ടത്. ദഹനപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് മിതപ്പെടുത്താനുമെല്ലാം ഇത് സഹായകമാണ്. അതുപോലെ കൊഴുപ്പിനെ എളുപ്പത്തില്‍ എരിച്ചുകളയാനും ആപ്പിള്‍ സൈഡര്‍ വിനിഗറിന് കഴിയും.

 

Follow Us:
Download App:
  • android
  • ios