കഴിഞ്ഞ വര്‍ഷം ഇവര്‍ ഒരു ഡോക്ടറെ സമീപിച്ചു. തനിക്ക് സിഗിരറ്റുകള്‍ കയ്യില്‍ പിടിക്കാന്‍ പണ്ടത്തെപ്പോലെ പറ്റുന്നില്ല എന്നതാണ് നടി അതിന് കാരണമായി പറഞ്ഞത്.

ലണ്ടന്‍: 93 വയസുണ്ട് നടി ജൂണ്‍ ബ്രൌണിന്. ഇംഗ്ലണ്ടിലെ ടിവി ഷോകളിലൂടെ സുപരിചിതയാണ് ഈ അഭിനേയത്രി. ഇവരുടെ പുകവലി സംബന്ധിച്ച് ഡോക്ടര്‍മാര്‍ നല്‍കിയ ഉപദേശമാണ് വാര്‍ത്തകളില്‍ നിറയുന്നത്. കഴിഞ്ഞ 70 വര്‍ഷത്തോളമായി സിഗിരറ്റ് പുകയ്ക്കുന്നുണ്ട് ജൂണ്‍ ബ്രൌണ്‍. ദിവസം 20 സിഗിരറ്റായിരുന്നു പതിവ്. അതിനിടെയാണ് തന്‍റെ പുകവലി കുറയ്ക്കണമെന്ന് 93മത്തെ വയസില്‍ നടിക്ക് തോന്നി.

കഴിഞ്ഞ വര്‍ഷം ഇവര്‍ ഒരു ഡോക്ടറെ സമീപിച്ചു. തനിക്ക് സിഗിരറ്റുകള്‍ കയ്യില്‍ പിടിക്കാന്‍ പണ്ടത്തെപ്പോലെ പറ്റുന്നില്ല എന്നതാണ് നടി അതിന് കാരണമായി പറഞ്ഞത്. എന്നാല്‍ ഡോക്ടര്‍മാര്‍ ഉപദേശിച്ചത് നടിയെപ്പോലും അത്ഭുതപ്പെടുത്തി. 70 കൊല്ലമായി തുടരുന്ന ശീലം പെട്ടെന്ന് നിര്‍ത്തിയാല്‍ ജൂണ്‍ ബ്രൌണ്‍ വീണ് കിടപ്പിലാകും എന്നാണ് ഡോക്ടര്‍ പറയുന്നത്. ചിലപ്പോള്‍ മരണം വരെ സംഭവിച്ചേക്കാമത്രെ. എന്തായാലും ജൂണ്‍ ബ്രൌണ്‍ ഒരു കാര്യം ചെയ്തു. താന്‍ വലിക്കുന്ന സിഗിരറ്റിന്‍റെ എണ്ണം കുറച്ചു മുന്‍പ് 20 സിഗിരറ്റുകള്‍ വലിച്ചയിടത്ത് ഇപ്പോള്‍ ദിവസം പത്തെണ്ണമാക്കി.

ഈസ്റ്റ് എന്‍ഡേര്‍സ് എന്ന ബിബിസിയില്‍ പ്രക്ഷേപണം ചെയ്ത ടെലിവിഷന്‍ പരമ്പരയിലെ വള്‍ഫോര്‍ഡ് സ്റ്റാള്‍വാള്‍ട്ട് എന്ന കഥാപാത്രത്തിലൂടെയാണ് നടി പ്രശസ്തയായത്. ഏതാണ്ട് 35 വര്‍ഷത്തോളം ഈ പരമ്പരയില്‍ ഇവര്‍ അഭിനയിച്ചിരുന്നു. കണ്ണിന് കാഴ്ച കുറവ് നേരിട്ടപ്പോള്‍ തന്‍റെ സ്ക്രിപ്റ്റ് വായിക്കാന്‍ പ്രശ്നം വന്നപ്പോഴാണ് നടി ഈ പരിപാടി കഴിഞ്ഞ ഫെബ്രുവരിയില്‍ ഉപേക്ഷിച്ചത്.