2020 ഒക്ടോബര്‍ 30നായിരുന്നു കാജലിന്റെയും വ്യവസായിയായ ഗൗതം കിച്‌ലുവിന്റെയും വിവാഹം. വിവാഹത്തിന് ശേഷവും സിനിമകളുമായി മുന്നോട്ട് പോയിരുന്നുവെങ്കിലും ഇടയ്ക്ക് ഇടവേളകളെടുത്ത് കുടുംബജീവിതം ആസ്വദിക്കാനും കാജല്‍ സമയം കണ്ടെത്തിയിരുന്നു. ഇത് കാജലിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ പോകുമ്പോള്‍ തന്നെ മനസിലാക്കാവുന്നതാണ്

തെന്നിന്ത്യന്‍ സിനിമാസ്വാദകരുടെ പ്രിയപ്പെട്ട നടിയാണ് കാജല്‍ അഗര്‍വാള്‍ ( Kajal Aggarwal). തമിഴ് ചിത്രങ്ങളിലൂടെയാണ് ( Tamil Movies ) കാജല്‍ ഏറെയും ആരാധകരെ സമ്പാദിച്ചത്. വിവാഹിതയായ ശേഷവും സിനിമയില്‍ സജീവമായിരുന്നു താരം. 

2020 ഒക്ടോബര്‍ 30നായിരുന്നു കാജലിന്റെയും വ്യവസായിയായ ഗൗതം കിച്‌ലുവിന്റെയും വിവാഹം. വിവാഹത്തിന് ശേഷവും സിനിമകളുമായി മുന്നോട്ട് പോയിരുന്നുവെങ്കിലും ഇടയ്ക്ക് ഇടവേളകളെടുത്ത് കുടുംബജീവിതം ആസ്വദിക്കാനും കാജല്‍ സമയം കണ്ടെത്തിയിരുന്നു. ഇത് കാജലിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ പോകുമ്പോള്‍ തന്നെ മനസിലാക്കാവുന്നതാണ്. തന്റെ കുടുംബവിശേഷങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി കാജല്‍ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടുമ്പോള്‍ ദാമ്പത്യത്തിലെ ഏറ്റവും സന്തോഷകരമായ വാര്‍ത്ത പങ്കുവയ്ക്കുകയാണ് കാജലും ഗൗതമും. 2022ല്‍ കാജല്‍ അമ്മയാകാന്‍ പോകുന്നുവെന്നതാണ് വിശേഷം. നേരിട്ട് പറയാതെ സൂചനകള്‍ നല്‍കിയാണ് കാജല്‍ ഇക്കാര്യം പങ്കുവച്ചതെങ്കില്‍ സ്‌മൈലിയിലൂടെ അല്‍പം കൂടി വ്യക്തമായാണ് ഗൗതം വിശേഷമറിയിച്ചത്. 

View post on Instagram

ഇരുവരും പുതുവത്സരത്തില്‍ ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രങ്ങള്‍ പങ്കുവച്ച ശേഷമാണ് ഗര്‍ഭിണിയാണെന്ന വിവരം അറിയിച്ചത്. സെലിബ്രിറ്റികളടക്കം നിരവധി പേര്‍ ഇവര്‍ക്ക് ആശംസകളറിയിക്കുന്നുണ്ട്. നടി എന്ന നിലയില്‍ തിളങ്ങിയത് പോലെ തന്നെ കുടുംബിനിയായും അമ്മയായുമെല്ലാം വിജയം കൈവരിക്കാന്‍ കാജലിന് കഴിയട്ടെയെന്നാണ് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമെല്ലാം ആശംസിക്കുന്നത്. 

View post on Instagram

'പഴയതിനോടെല്ലാം കണ്ണടയ്ക്കുകയാണ്, എന്നിട്ട് പുതിയ തുടക്കങ്ങളിലേക്ക് കണ്ണ് തുറക്കുകയാണ്..' എന്ന അടിക്കുറിപ്പുമായാണ് കാജല്‍ ഗൗതമിനൊപ്പമുള്ള ചിത്രം പങ്കുവച്ചത്. ഗൗതമാകട്ടെ, കാജലിന്റെ മനോഹര ചിത്രത്തോടൊപ്പം 2022ലേക്ക് കണ്ണ് നട്ടിരിക്കുന്നു എന്ന അടിക്കുറിപ്പും, ഗര്‍ഭിണിയായ യുവതിയുടെ രൂപമുള്ള സ്‌മൈലിയും ചേര്‍ത്ത് അല്‍പം കൂടി വ്യക്തമായാണ് വിശേഷം അറിയിച്ചത്.

Also Read:- ഗര്‍ഭാവസ്ഥയില്‍ കൊവിഡ് ബാധിക്കപ്പെട്ടാല്‍ അത് കുഞ്ഞിന് ദോഷമാകുമോ?