ബോളിവുഡിന്‍റെ പ്രിയ നടിയാണ് കജോള്‍. 'കുച്ച് കുച്ച് ഹോതാ ഹേ', 'ബാസീഗര്‍', 'കഭി ഖുശി കഭി ഖം', തുടങ്ങി ഒരു കാലത്ത് പ്രേക്ഷകര്‍ നെഞ്ചേറ്റിയ ചിത്രങ്ങളിലെ നായികയായിരുന്ന കജോള്‍ സിനിമയില്‍ ഇന്നും തിളങ്ങുന്ന താരമാണ്. 

തന്‍റേതായ 'ഫാഷന്‍ സ്റ്റേറ്റ്മെന്‍റ് ' സമ്മാനിക്കാന്‍ കജോള്‍ എപ്പോഴും ശ്രമിക്കാറുണ്ട്. സാരികളോടാണ് താരത്തിന് കൂടുതല്‍ ഇഷ്ടം. കജോളിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നതും അതുതന്നെയാണ്. സാരിയില്‍ തിളങ്ങി നില്‍ക്കുന്ന കജോളിന്‍റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

 

 

ഡിസൈനര്‍മാരായ ശിവന്‍, നരേഷ് എന്നിവര്‍ ചേര്‍ന്ന് ഡിസൈന്‍ ചെയ്ത ചോക്ലേറ്റ് നിറത്തിലുള്ള 'കൊക്കോ' സാരിയില്‍ അതീവ സുന്ദരിയായിരിക്കുകയാണ് കജോള്‍. ഇരുവരുടെയും സമ്മര്‍ കളക്ഷനിലെ 'സിയോള്‍ സീരിസി'ല്‍ ഉള്‍പ്പെടുന്നതാണ് ഈ സാരി.


 

69,950 രൂപയാണ് ഈ സാരിയുടെ വില. പ്രിന്‍റുകളുള്ള ബ്ലൌസാണ് സാരിയോടൊപ്പം കജോള്‍ ധരിച്ചത്.  രാധിക മെഹ്റയാണ് കജോളിന്‍റെ സ്റ്റൈലിസ്റ്റ്. 

Also Read: പാര്‍ട്ടി വെയറില്‍ സുന്ദരിയായി നൈസ; ചിത്രം പങ്കുവച്ചത് അമ്മ കജോള്‍...