അന്നും ഇന്നും ബോളിവുഡിന്‍റെ പ്രിയ നടിയാണ് കജോള്‍. 'കുച്ച് കുച്ച് ഹോതാ ഹേ', 'ബാസീഗര്‍', 'കഭി ഖുശി കഭി ഖം', തുടങ്ങി ഒരു കാലത്ത് പ്രേക്ഷകര്‍ നെഞ്ചേറ്റിയ ചിത്രങ്ങളിലെ നായികയായിരുന്ന കജോള്‍ സിനിമാപ്രേമികള്‍ക്ക് ഇന്നും പ്രിയപ്പെട്ട താരമാണ്. 

തന്‍റേതായ 'ഫാഷന്‍ സ്റ്റേറ്റ്മെന്‍റ് ' സമ്മാനിക്കാന്‍ കജോള്‍ എപ്പോഴും ശ്രമിക്കാറുണ്ട്. സാരികളോടും കുര്‍ത്തകളോടുമാണ് താരത്തിന് കൂടുതല്‍ ഇഷ്ടം. സിംപിളായി വസ്ത്രധാരാണം നടത്താനും സിംപിളായി മേക്കപ്പ് ചെയ്യാനും ഇഷ്ടപ്പെടുന്ന താരമാണ് കജോള്‍. കജോളിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നതും അതുതന്നെയാണ്. സിംപിള്‍ കുര്‍ത്തയില്‍ സുന്ദരിയായിരിക്കുന്ന കജോളിന്‍റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

 
 
 
 
 
 
 
 
 
 
 
 
 

Now pose candidly & smile! There you have your perfect picture📸

A post shared by Kajol Devgan (@kajol) on Sep 29, 2020 at 1:17am PDT

 

മഞ്ഞ നിറത്തിലുള്ള കുര്‍ത്തയാണ് താരം ധരിച്ചിരിക്കുന്നത്. പ്രിന്‍റുകള്‍ വരുന്ന ലോങ് സ്ലീവുകളുള്ള കുര്‍ത്തയില്‍ തിളങ്ങിനില്‍ക്കുന്ന താരം ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. 

 
 
 
 
 
 
 
 
 
 
 
 
 

Look right...

A post shared by Kajol Devgan (@kajol) on Sep 29, 2020 at 12:30am PDT

 

കഴുത്തിന്‍റെ ഭാഗത്ത് മാത്രയും കുറച്ച് വര്‍ക്കുകളുമുണ്ട്. രിദി മെഹറ ഡിസൈന്‍ ചെയ്ത ഈ കുര്‍ത്തയുടെ വില  16,800 രൂപയാണ്. 

 

Also Read: കിടിലന്‍ ഡ്രസ്സില്‍ സുഹാന ഖാന്‍; വില കേട്ട് അമ്പരന്ന് ആരാധകര്‍...