Asianet News MalayalamAsianet News Malayalam

ഭര്‍ത്താവിനെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത രഹസ്യം; അഭിമുഖത്തില്‍ കജോള്‍

അഭിമുഖങ്ങളിലോ സ്‌റ്റേജ് ഷോകളിലോ ആകട്ടെ നിറഞ്ഞുനില്‍ക്കുന്ന സാന്നിധ്യമാണ് കജോളിന്റേത്. എന്നാല്‍ അല്‍പം ഒതുങ്ങിയ രീതിയാണ് അജയ്ക്കുള്ളത്. ഈ വ്യത്യാസം യഥാര്‍ത്ഥത്തില്‍ ഇവരുടെ വ്യക്തിത്വങ്ങള്‍ തമ്മില്‍ തന്നെയുള്ള വ്യത്യാസം തന്നെയാണെന്നാണ് ഒരു അഭിമുഖത്തിനിടെ കജോള്‍ അജയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്

kajol says that ajay devgn has borderline ocd
Author
Mumbai, First Published Oct 22, 2021, 9:55 PM IST

ബോളിവുഡിലെ സൂപ്പര്‍ താരജോഡിയാണ് കജോളും അജയ് ദേവ്ഗനും. വിവാഹത്തിന് മുമ്പേ തന്നെ സിനിമയില്‍ തന്റേതായ ഇടം സ്ഥാപിച്ചവരാണ് ഇരുവരും. വിവാഹശേഷവും സിനിമകളില്‍ സജീവമാണെന്നതും ശ്രദ്ധേയമാണ്. 

അഭിമുഖങ്ങളിലോ സ്‌റ്റേജ് ഷോകളിലോ ആകട്ടെ നിറഞ്ഞുനില്‍ക്കുന്ന സാന്നിധ്യമാണ് കജോളിന്റേത്. എന്നാല്‍ അല്‍പം ഒതുങ്ങിയ രീതിയാണ് അജയ്ക്കുള്ളത്. ഈ വ്യത്യാസം യഥാര്‍ത്ഥത്തില്‍ ഇവരുടെ വ്യക്തിത്വങ്ങള്‍ തമ്മില്‍ തന്നെയുള്ള വ്യത്യാസം തന്നെയാണെന്നാണ് ഒരു അഭിമുഖത്തിനിടെ കജോള്‍ അജയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്. 

ഭര്‍ത്താവിനെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത രണ്ട് രഹസ്യങ്ങള്‍ പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ ആദ്യമായി കജോള്‍ പറഞ്ഞത്, അജയ് നല്ലൊരു കുക്ക് ആണെന്നാണ്. പലര്‍ക്കും ഇക്കാര്യം അറിയില്ലെന്നും നടി കൂട്ടിച്ചേര്‍ക്കുന്നു. 

ഇതിന് ശേഷം അജയ്ക്ക് 'ഒബ്‌സസീവ് കംപല്‍സറി ഡിസോര്‍ഡര്‍' (ഒസിഡി) ഉണ്ടെന്നും കജോള്‍ പറയുന്നു. ഇല്ലാത്തതോ, അനാവശ്യമായതോ ആയ ചിന്തകള്‍ ആവര്‍ത്തിച്ച് വരുന്നതിന്റെ ഫലമായി ചില കാര്യങ്ങളോട് അമിതമായ ആശങ്ക, അല്ലെങ്കില്‍ അമിതമായ സൂക്ഷ്മതയെല്ലാം പുലര്‍ത്തുന്ന അവസ്ഥയാണ് ലളിതമായി പറഞ്ഞാല്‍ ഒസിഡി. 

ഇത് ചിലരില്‍ കാര്യമായ സങ്കീര്‍ണതകള്‍ സൃഷ്ടിക്കാം. എന്നാല്‍ മറ്റ് ചിലരില്‍ അല്‍പം മയപ്പെട്ട രീതിയിലായി മറ്റ് അപകടങ്ങളൊന്നുമില്ലാതെ കടന്നുപോവുകയും ചെയ്യാം. 

കയ്യില്‍ എന്തെങ്കിലും അഴുക്ക് പറ്റിയാല്‍ എത്ര കഴുകിയാലും മതിയാകാത്ത ആളുകളെ കണ്ടിട്ടില്ലേ? അതുപോലെ ചില കാര്യങ്ങള്‍ ആവര്‍ത്തിച്ച് ചെയ്യുക, അതുതന്നെ ചിന്തിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം ഒസിഡിയുടെ ഭാഗമായി വരാറുണ്ട്. 

അജയ്ക്ക് എന്തും കൈ കൊണ്ട് തൊടാന്‍ വിമുഖതയാണെന്നാണ് കജോള്‍ പറയുന്നത്. എന്ത് തൊട്ടാലും അതിന്റെ മണം കൈകളില്‍ നിന്ന് പോയില്ലെന്ന് ആവര്‍ത്തിച്ച് തോന്നിക്കൊണ്ടേയിരിക്കുമത്രേ. എന്തായാലും ഭര്‍ത്താവിനെ കുറിച്ചുള്ള കജോളിന്റെ ഈ വെളിപ്പെടുത്തല്‍ വളരെ രസരമായ ഒരു വിവരമായിട്ടാണ് ആസ്വാദകര്‍ എടുത്തിരിക്കുന്നത്. 

യഥാര്‍ത്ഥത്തില്‍ ഒസിഡിയുള്ളവരുടെ ജീവിതം അത്രമാത്രം രസകരമല്ലെന്നതാണ് സത്യം. പലപ്പോഴും ചുറ്റുപാടുകളുമായി കലഹിച്ച് ജീവിക്കേണ്ടുന്ന അവസ്ഥയാണ് ഇത്തരക്കാര്‍ക്ക് ഉണ്ടാവുക. ഇവര്‍ക്ക് മാത്രമല്ല, കൂടെയുള്ളവര്‍ക്കും ഇതെച്ചൊല്ലി ധാരാളം പ്രശ്‌നങ്ങള്‍ വരാം. കേവലം ശുചിത്വവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമല്ല, ഒസിഡിയില്‍ ഉള്‍ക്കൊള്ളുന്നതും. പല കേസുകളിലും കൃത്യമായ ചികിത്സയും ഇതിനാവശ്യമായി വരാറുണ്ട്.

Also Read:- ഒസിഡിയുള്ള ഒരാളെ കൊവിഡ് 19 മുന്‍കരുതല്‍ ബാധിക്കുന്നത് എങ്ങനെ ?

Follow Us:
Download App:
  • android
  • ios