Asianet News MalayalamAsianet News Malayalam

ലൈം ഗ്രീന്‍ സാരിയില്‍ തിളങ്ങി കല്യാണി പ്രിയദര്‍ശന്‍; ചിത്രങ്ങള്‍ വൈറല്‍

ലൈം ഗ്രീന്‍ നിറത്തിലുള്ള സാരിയില്‍ അതിസുന്ദരിയായിരിക്കുകയാണ് കല്യാണി. ചിത്രങ്ങള്‍ കല്യാണി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

Kalyani Priyadarshan in green saree photos viral
Author
First Published Nov 12, 2022, 3:39 PM IST

നിരവധി ആരാധകരുള്ള യുവ നടിയാണ് കല്യാണി പ്രിയദര്‍ശന്‍. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം, തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മോഡേണ്‍ ഔട്ട്ഫിറ്റുകളും ട്രഡീഷനല്‍ ഔട്ട്ഫിറ്റുകളും ഒരു പോലെ ചേരുന്ന നടിയാണ് കല്യാണി. ഇപ്പോഴിതാ താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ലൈം ഗ്രീന്‍ നിറത്തിലുള്ള സാരിയില്‍ അതിസുന്ദരിയായിരിക്കുകയാണ് കല്യാണി. ചിത്രങ്ങള്‍ കല്യാണി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. റോ മാംഗോ വാരണാസി സില്‍ക് സാരിയാണ് താരം ധരിച്ചത്. ഗ്രീന്‍ സാരിയുടെ ബോര്‍ഡറില്‍ ഗോള്‍ഡണ്‍ നിറം ആണ് വരുന്നത്. ചെറിയ ഫ്ലോറല്‍ മോട്ടീഫ്സും സാരിയെ മനോഹരമാക്കുന്നു. 

ലൈം ഗ്രീന്‍ നിറത്തിലുള്ള സ്ലീവ്ലെസ് ബ്ലൗസ് ആണ് താരം പെയര്‍ ചെയ്തത്. 76,300 രൂപയാണ് സാരിയുടെ വില. ട്രഡീഷനല്‍ ആഭരണങ്ങളും മിനിമല്‍ മേക്കപ്പുമാണ് ഇതോടൊപ്പം താരം തെരഞ്ഞെടുത്തത്. 

 

'തല്ലുമാല' ആണ് കല്യാണിയുടേതായി അടുത്തിടെ റിലീസായ മലയാള സിനിമ. 'ശേഷം മൈക്കില്‍ ഫാത്തിമ'യാണ് കല്യാണിയുടെ പുതിയ സിനിമ. മനു സി കുമാർ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ജഗദീഷ് പളനിസാമി, സുധൻസുന്ദരം എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. ഹിഷാം അബ്ദുള്‍ വഹാബ്  ആണ് ചിത്രത്തിന്റെ സം​ഗീത സംവിധായകൻ. ചിത്രത്തിന്റെ അന്നൗൺസ്‌മെന്റ് വീഡിയോ അടുത്തിടെയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. വളരെ രസകരമായ ഒരു വീഡിയോയിലൂടെയാണ് ചിത്രത്തിന്റെ അന്നൗൺസ്‌മെന്റ്. ഗർജ്ജിക്കുന്ന തോക്കുകളുടെ ഇടിമുഴക്കങ്ങൾ ഇല്ലാതെ, കണ്ണഞ്ചിപ്പിക്കുന്ന നൃത്ത നൃത്യങ്ങൾ ഇല്ലാതെ, സൈക്കോ പാത്തുകൾ രക്തം കൊണ്ട് കളം വരയ്ക്കുന്ന പടയൊരുക്കങ്ങൾ ഇല്ലാതെ നെഞ്ചിൽ നിന്നെടുത്ത വാക്കുകൾ എന്ന ദുൽഖർ സൽമാന്റെ അനൗൺസ്‌മെന്റിലൂടെയാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. 

Also Read: റെഡ് പാന്‍റ്സ്യൂട്ടില്‍ സ്റ്റൈലിഷായി ദീപിക, ഒപ്പം കൂളായി രണ്‍വീര്‍; ചിത്രങ്ങള്‍ വൈറല്‍

Follow Us:
Download App:
  • android
  • ios