ഇന്ത്യൻ വംശജയായ കമല ഹാരിസ് യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്നത് ചരിത്ര നേട്ടങ്ങൾ സ്വന്തമാക്കിയാണ്. യുഎസ് വൈസ് പ്രസിഡന്റാവുന്ന ആദ്യ വനിതയാണ് കമല ഹാരിസ്. യുഎസിലെ ഡെമോക്രാറ്റ് സ്ഥാനാര്‍ഥികളായ ജോ ബൈഡനും കമല ഹാരിസും വിജയത്തിന്റെ തിളക്കത്തിൽ നിൽക്കുമ്പോൾ സോഷ്യൽ മീഡിയകളിലെ പ്രധാന ചര്‍ച്ചകളിലൊന്ന് എന്ന് പറയുന്നത് ഇവർ താമസിക്കാന്‍ പോകുന്ന കെട്ടിടങ്ങളെ കുറിച്ചാണ്.

കമല ഹാരിസിന് വേണ്ടിയുള്ള ഔദ്യോഗിക വസതി വൈറ്റ് ഹൗസിനടുത്തായി തയ്യാറായിക്കഴിഞ്ഞു. നമ്പര്‍ വണ്‍ ഒബ്‌സര്‍വേറ്ററി സര്‍ക്കിള്‍ എന്ന മൂന്ന് നില കെട്ടിടമാണ് കമലയ്ക്കും കുടുംബത്തിനും വേണ്ടി ഒരുക്കിയിട്ടുള്ളത്. വെള്ള നിറത്തിലുള്ള ഈ കൊട്ടാരം 19-ാം നൂറ്റാണ്ടിലാണ് നിര്‍മിച്ചത്. 

12 ഏക്കര്‍ വിസ്തൃതിയിലുള്ള ഭൂമിയിലാണ് വിശാലമായ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. 1893ല്‍ ഒബ്സര്‍വേറ്ററി സൂപ്രണ്ടിനുവേണ്ടിയാണ് കൊട്ടാരം നിര്‍മ്മിച്ചത്. 1924 വരെ നാവികസേനയുടെ മേധാവി ആയിരുന്നു ഇവിടെ താമസിച്ചിരുന്നത്. 50 വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് യുഎസ് വൈസ് പ്രസിഡന്റിനുള്ള ഔദ്യോഗിക വസതിയായി മാറി. 

 50 വര്‍ഷത്തിന് ശേഷം ഇത് വൈസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായി മാറുകയായിരുന്നു. വാള്‍ട്ടര്‍ മൊണ്ടലും കുടുംബവുമാണ് ആദ്യം ഇവിടെ വൈസ് പ്രസിഡന്റായി താമസിക്കാന്‍ എത്തിയത്. ഇവിടെ താമസിച്ച ആദ്യവൈസ് പ്രസിഡന്റ് വാള്‍ട്ടര്‍ മൊണ്ടലും കുടുംബവുമാണ്. 

2008 മുതല്‍ 2016 വരെ ഇവിടെ താമസിച്ചിരുന്നത് ജോ ബൈഡനും കുടുംബവുമാണ്. ഇനി കമലയും കുടുംബവുമാണ് ഈ മൂന്ന് നില കെട്ടിടത്തിലേയ്ക്ക് താമസിക്കാനെത്തുക. മൂന്ന് നിലകളുള്ള ആ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ സ്വീകരണ ഹാളും, സിറ്റിങ് റൂം എന്നിവയാണുള്ളത്. രണ്ടാം നിലയില്‍ രണ്ട് കിടപ്പുമുറികളും പഠന മുറിയുമുണ്ട്. 2017 ൽ പുറത്തിറങ്ങിയ ‘ നമ്പര്‍ വണ്‍ ഒബ്സര്‍വേറ്ററി സര്‍ക്കിള്‍’ എന്ന പുസ്തകത്തിൽ ഈ കൊട്ടാരത്തിനെ കുറിച്ച് പറയുന്നുണ്ട്.

'കമലയ്ക്ക് ഇഷ്ടം മസാല ദോശയോ...?'; പഴയൊരു വീഡിയോ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു