ഫാഷന്റെ കാര്യത്തിൽ ഒരുപടി മുന്നിലാണ് ബോളിവുഡ് താരങ്ങൾ. അവർ എന്ത് ധരിച്ചാലും അത് ഫാഷന്‍ ലോകത്ത് ചർച്ചയാകാറുമുണ്ട്. ഇത്തവണ കങ്കണ റണൗട്ടിന്റെ ചിത്രങ്ങളാണ് അത്തരത്തില്‍ ശ്രദ്ധ നേടുന്നത്. 

ബോളിവുഡിലെ സുന്ദരികളുടെ പ്രിയപ്പെട്ട ഫാഷന്‍ ഡിസൈനറായ സബ്യസാചി മുഖര്‍ജിയുടെ സാരിയിലാണ് താരം തിളങ്ങിയത്. സഹോദരൻ അക്ഷത്തിന്റെ വിവാഹസത്കാരത്തിനാണ് ഈ സെലിബ്രിറ്റി ഡിസൈനറുടെ സാരി താരം ധരിച്ചത്. 

ഇളം തവിട്ടു നിറത്തിലുള്ള സാരിയില്‍ മനോഹരിയായിരിക്കുകയാണ് കങ്കണ. ഗോൾഡൻ എംബ്രോയ്ഡറിയാണ് സാരിയുടെ ഹൈലൈറ്റ്. മാതാപിതാക്കളാണ് കങ്കണയ്ക്ക് ഈ സാരി സമ്മാനിച്ചത്.

 

എന്നാൽ സാരിക്കൊപ്പം പരമ്പരാഗത ശൈലിയിലുള്ള ഹിമാചൽ തൊപ്പിയും ഷോളും ധരിച്ചാണ് കങ്കണ ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ നേടിയത്. സ്വദേശമായ ഹിമാചലിനോടുള്ള സ്നേഹം വ്യക്തമാക്കാനാണ് താരം ഇത്തരമൊരു സ്റ്റൈൽ പരീക്ഷിച്ചത്. ഹെവി ചോക്കറും താരം ധരിച്ചിട്ടുണ്ട്. 

 

സഹോദരന്‍റെ വിവാഹത്തിന് ഗുജറാത്തി ബാന്ദ്നി ലെഹങ്കയാണ് കങ്കണ ധരിച്ചത്.

 

Also Read: 14 മാസം കൊണ്ട് ഒരുക്കിയ ലെഹങ്കയില്‍ അതിമനോഹരിയായി കങ്കണ!