വീഡിയോ വൈറലായതോടെ രസകരമായ കമന്‍റുകളുമായി ആളുകളും രംഗത്തെത്തി. 'ഈ കങ്കാരു പുഷ് അപ് ചെയ്യാൻ എന്നെ പ്രേരിപ്പിക്കുന്നു'- എന്നാണ് ഒരാളുടെ  കമന്‍റ്. 

നല്ല ശരീര ഘടനയ്ക്കും 'ബോഡിബിൽഡിംങ്ങി'നുമായി പലതരം പ്രോട്ടിനുകള്‍ കഴിക്കുകയും വര്‍ക്കൗട്ടുകള്‍ പിന്തുടരുകയും ചെയ്യുന്നവരാണ് ഇന്നത്തെ യുവതലമുറ. എന്നാല്‍ ചിലര്‍ക്ക് വ്യായാമം ചെയ്യാന്‍ തന്നെ മടിയാണ്. അത്തരം മടിയന്മാര്‍ക്ക് പ്രചോദനമാകുന്ന ഒരു രസികൻ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

നല്ലൊരു 'ബോഡിബിൽഡർ' ആകാന്‍ ആഗ്രഹിക്കുന്നവര്‍ കാണേണ്ടതാണ് ഈ കങ്കാരുവിന്‍റെ വീഡിയോ. ഇൻസ്റ്റഗ്രാമിലൂടെയാണ് ഈ 'ബോഡിബിൽഡർ' കങ്കാരുവിന്‍റെ വീഡിയോ പ്രചരിക്കുന്നത്. ജേ ബ്രുവർ എന്ന യൂസറാണ് വീഡിയോ പങ്കുവച്ചത്.

ജിമ്മിൽ വര്‍ക്കൗട്ട് ചെയ്യുന്ന ഒരു ബോഡിബിൽഡറെ പോലെയുള്ള മസിലുകളുമായി നിൽക്കുന്ന കങ്കാരുവിനെ ആണ് വീഡിയോയിൽ കാണുന്നത്. അമേരിക്കയിലെ ടെക്സസിൽ ആണ് ഈ കങ്കാരുവിനെ കണ്ടതെന്നും ഇവയ്ക്ക് ഓസ്ട്രേലിയയിൽ കാണപ്പെടുന്ന കങ്കാരുവിനെക്കാൾ വലിയ ശരീരമാണ് ഉള്ളതെന്നും ക്യാപ്ഷനിൽ കുറിച്ചിട്ടുണ്ട്. 

View post on Instagram

കങ്കാരുവിനെ പിടിച്ച് ഭക്ഷണം നൽകുന്ന ജേ ബ്രുവറിനെയും വീഡിയോയില്‍ കാണാം. വീഡിയോ വൈറലായതോടെ രസകരമായ കമന്‍റുകളുമായി ആളുകളും രംഗത്തെത്തി. 'ഈ കങ്കാരു പുഷ് അപ് ചെയ്യാൻ എന്നെ പ്രേരിപ്പിക്കുന്നു'- എന്നാണ് ഒരാളുടെ കമന്‍റ്. 

Also Read: ബോട്ടിനെ പിന്തുടർന്ന് ഹിപ്പോപൊട്ടാമസ്; വീഡിയോ കണ്ടത് 10 ലക്ഷം പേര്‍!

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona