ഡിസൈനർ മനീഷ് മൽഹോത്ര സംഘടിപ്പിച്ച ഫാഷൻ ഷോയിൽ യുവതാരം കാർത്തിക് ആര്യനൊപ്പം റാംപിൽ ചുവടുവയ്ക്കുന്ന താരത്തിന്റെ ചിത്രങ്ങൾ‌ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. 

ദില്ലി: സൗന്ദര്യത്തിനൊപ്പം ഫിറ്റ്നസിനും പ്രാധാന്യം നൽകുന്ന താരമാണ് കരീന കപൂർ. ഒരുകാലത്ത് സീറോ സൈസ് ആകാരവടിവുമായി വന്ന് ആരാധകരെ അടക്കം അത്ഭുതപ്പെടുത്തിയ ചുരുക്കം ചില താരങ്ങളിൽ ഒരാളുകൂടിയാണ് കരീന. വിവാഹവും പ്രസവുമൊന്നും താരത്തിന്റെ ഫിറ്റ്നസിനെ കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് ആ​രാധകരടക്കം പറയുന്നത്. പ്രസവത്തിനുശേഷം കൂടിയ ശരീരഭാരം കൃത്യമായ വ്യായാമത്തിലൂടെ കുറച്ച് കരീന ഫിറ്റ്നസ്സ് പ്രേമികൾക്ക് പ്രചോദനമായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ, കരീനയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

ഡിസൈനർ മനീഷ് മൽഹോത്ര സംഘടിപ്പിച്ച ഫാഷൻ ഷോയിൽ യുവതാരം കാർത്തിക് ആര്യനൊപ്പം റാംപിൽ ചുവടുവയ്ക്കുന്ന താരത്തിന്റെ ചിത്രങ്ങൾ‌ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഹൈദരാബാദിലായിരുന്നു ഷോ നടന്നത്.

View post on Instagram

\

തൂവെള്ള നിറത്തിലുള്ള ലഹങ്കയ്ക്കൊപ്പം ലൈറ്റ് വെയറ്റ് ആഭരണങ്ങൾ ധരിച്ച് അതിസുന്ദരിയായാണ് കരീന എത്തിയത്. കരീനയുടെ ലഹ​ങ്കയ്ക്ക് മാച്ച് ആകുന്ന തരത്തിലുള്ള പൈജാമയും കുർത്തിയുമാണ് കാർത്തിക്കിന്റെ വേഷം.

View post on Instagram

ചിത്രങ്ങൾ കാർത്തിക് തന്റെ ഇൻസ്റ്റ​ഗ്രാം പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. ജബ് വീർ മെറ്റ് ​ഗീത് (വിർ ​ഗീതയെ കണ്ടപ്പോൾ) എന്ന തലക്കെട്ടോടെയായിരുന്നു കാർത്തിക് ചിത്രങ്ങൾ പങ്കുവച്ചത്. ഇംതിയാസ് അലി സംവിധാനം ചെയ്ത ജബ് വീ മെറ്റ് എന്ന ചിത്രത്തിലെ കരീനയുടെ കഥാപാത്രത്തിന്റെ പേരാണ് ​ഗീത.

View post on Instagram

അതുപോലെ ലൗ ആജ് കൽ എന്ന ചിത്രത്തിലെ കാർത്തിക് ആ​ര്യന്റെ കഥാപാത്രമാണ് വീർ. ഇംതിയാസ് അലി തന്നെയാണ് ലൗ ആജ് കൽ സംവിധാനം ചെയ്തിരിക്കുന്നത്. റിലീസിനൊരുങ്ങുന്ന ചിത്രത്തിൽ സാറ അലി ഖാനാണ് നായികയായെത്തുന്നത്. അക്ഷയ് കുമാർ നായകനായെത്തിയ ‘ഗുഡ് ന്യൂസ്’ എന്ന ചിത്രമാണ് കരീനയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.

View post on Instagram