Asianet News MalayalamAsianet News Malayalam

മെഹന്തി ഗ്രീന്‍ സാരിയില്‍ മനോഹരിയായി കരീന കപൂര്‍; ചിത്രങ്ങള്‍ വൈറല്‍

ഏറ്റവും ഒടുവില്‍ കരീന തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളും ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. മെഹന്തി ഗ്രീന്‍ സാരിയില്‍ സുന്ദരിയായിരിക്കുകയാണ് കരീന. 

Kareena Kapoor And Saif Ali Khan new photos
Author
First Published Dec 4, 2022, 9:01 PM IST

ബോളിവുഡില്‍ അന്നും ഇന്നും നിരവധി ആരാധകരുള്ള നടിയാണ് കരീന കപൂര്‍. കുടുംബ ജീവിതത്തിനും കരിയറിനും ഒരുപോലെ പ്രാധാന്യം നല്‍കുന്ന കരീന- സെയ്ഫ് അലി ഖാന്‍ ദമ്പതികള്‍ക്കും ഫാന്‍സ് ഏറെയാണ്. വിവാഹശേഷം രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായ കരീന തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുമുണ്ട്. 

ഇപ്പോഴിതാ ഏറ്റവും ഒടുവില്‍ കരീന തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളും ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. മെഹന്തി ഗ്രീന്‍ സാരിയില്‍ സുന്ദരിയായിരിക്കുകയാണ് കരീന. സ്വീകന്‍സുകള്‍ കൊണ്ട് നിറഞ്ഞതാണ് താരത്തിന്‍റെ ഔട്ട്ഫിറ്റ്. കരീനയ്ക്കൊപ്പം സെയ്ഫിനെയും ചിത്രങ്ങളില്‍ കാണാം. റെഡ് സീ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന് എത്തിയതാണ് ദമ്പതികള്‍. 

 

ഇതിന് മുമ്പ് നീല ഗൗണിലുള്ള ചിത്രങ്ങളും കരീന പങ്കുവച്ചിരുന്നു. തൂവെള്ള നിറത്തിലെ സ്യൂട്ടും പാന്‍റും ധരിച്ചാണ് സെയ്ഫ് എത്തിയത്. നിരവധി പേരാണ് ചിത്രങ്ങള്‍ ലൈക്ക് ചെയ്തതും താരദമ്പതികളോടുള്ള സ്നേഹം പ്രകടിപ്പിച്ചതും. 

 

നാല് വർഷത്തെ ഡേറ്റിങ്ങിനു ശേഷം 2012- ലായിരുന്നു കരീന കപൂറും സെയ്ഫ് അലി ഖാനും തമ്മിലുള്ള വിവാഹം. തൈമൂര്‍, ജഹാംഗീര്‍ എന്നിവരാണ് മക്കള്‍. 

 

Also Read: നിയോണ്‍ ഓറഞ്ചില്‍ തിളങ്ങി ജാന്‍വി കപൂര്‍; വൈറലായി ചിത്രങ്ങള്‍...

Follow Us:
Download App:
  • android
  • ios