ഫിറ്റ്നസിന് ഏറെ പ്രധാന്യം കൊടുക്കുന്ന നടിയാണ് കരീന കപൂർ. പ്രസവശേഷം വെറും മൂന്നു മാസം കൊണ്ട് പണ്ടെത്തെക്കാള്‍ ഫിറ്റായി തിരികെ വന്ന നടിയാണ് കരീന. ശരീരഭാരം കുറയ്ക്കാൻ കരീന ചെയ്ത് വന്ന ഡയറ്റ് പ്ലാൻ എന്താണെന്ന് അറിയേണ്ടേ.

ഒന്നാമത് കരീന കഴിക്കുന്നത് വീട്ടില്‍ പാകം ചെയ്ത പോഷകസമ്പന്നമായ ആഹാരം മാത്രമാണ്. ചോറും കിച്ചടിയും ഇല്ലാതെ എന്ത് ജീവിതം എന്ന് ചിന്തിക്കുന്ന ആളാണ്‌ കരീന എന്ന് എത്രപേര്‍ക്ക് അറിയാം?. 

പ്രമുഖ സെലിബ്രിറ്റി ന്യൂട്രിഷനിസ്റ്റ് ആയ രുചുത ദിവേത്ക്കറുമായി കരീന നടത്തിയ ഒരു ടിവി പ്രോഗ്രാമില്‍ ആണ് തന്റെ ആഹാരശീലങ്ങളെ കുറിച്ച് അവര്‍ വെളിപ്പെടുത്തിയത്. തനിക്കും ഭര്‍ത്താവ് സെയ്ഫിനും ചോറ് ഇല്ലാത്ത ദിവസങ്ങളെ കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കില്ലെന്നാണ് കരീന പറയുന്നത്. 

വീട്ടില്‍ ഉണ്ടാക്കുന്ന പോഷകസമ്പന്നമായ ആഹാരം കഴിച്ചാണ് ശരീരം ഫിറ്റായി നോക്കുന്നതെന്നും കരീന പറയുന്നു. പോഷകസമ്പന്നമായി സീസണല്‍ ആയി ലഭിക്കുന്ന ആഹാരങ്ങള്‍ കഴിക്കുന്ന നടിയാണ് കരീന. മാമ്പഴക്കാലമായാല്‍ മാങ്ങ കിട്ടുന്നത്ര കഴിക്കും. അതുപോലെ തന്നെയാണ് സീസണല്‍ പച്ചക്കറികളുമെന്ന് കരീന പറയുന്നു.