വാര്‍ത്തകളില്‍ എപ്പോഴും ഇടംനേടുന്ന ഒരു സെലിബ്രിറ്റി കുട്ടിയാണ് സെയ്ഫ് അലിഖാന്‍റെയും കരീന കപൂറിന്‍റെയും മൂത്ത മകന്‍ തൈമൂര്‍ അലി ഖാന്‍. ജനിച്ച അന്ന് മുതല്‍ തൈമൂറിന്‍റെ പുറകെയാണ് ക്യാമറാ കണ്ണുകളെന്ന പരാതിയും താരങ്ങളായ മാതാപിതാക്കള്‍ ഇടയ്ക്ക് പ്രകടിപ്പിക്കാറുണ്ട്. 

എന്നിരുന്നാലും ആരാധകര്‍ക്ക് വേണ്ടി കുട്ടിതാരത്തിന്‍റെ വിശേഷങ്ങള്‍ ഇരുവരും ഇടയ്ക്ക് പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ യോഗാ മാറ്റില്‍ കിടക്കുന്ന തൈമൂറിന്‍റെ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് കരീന. 

ഇത് യോഗയ്ക്ക് ശേഷമുള്ള സ്ട്രച്ചിങ് ആണോ അതോ ചെറിയൊരു ഉറക്കം കഴിഞ്ഞുള്ള സ്ട്രച്ചിങ് ആണോ എന്നും രസകരമായി താരം കുറിച്ചു. ' ലോക്ക്ഡൗണ്‍യോഗ' എന്ന ഹാഷ്ടാഗും കരീന കൊടുത്തിട്ടുണ്ട്. ചിത്രം വൈറലായതോടെ സ്നേഹം അറിയിച്ച് തൈമൂറിന്‍റെ ആരാധകരും രംഗത്തെത്തി. 

 

 

ഫെബ്രുവരി 21നാണ് കരീന കപൂർ-സെയ്ഫ് അലി ഖാൻ ദമ്പതികൾക്ക് രണ്ടാമത്തെ ആൺകുഞ്ഞ് പിറന്നത്. അന്താരാഷ്ട്ര വനിതാ ദിനത്തിൽ കുഞ്ഞിനെ ചേർത്ത് പിടിച്ചുള്ള സെൽഫി കരീന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു.

 

Also Read: നിറവയറില്‍ യോഗ ചെയ്യുന്ന കരീന കപൂര്‍; വൈറലായി ചിത്രങ്ങള്‍...