ലോക്ക്ഡൗണ്‍ കാലത്ത് വ്യായാമത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുകയാണ് ബോളിവുഡ് താരങ്ങള്‍. വീട്ടില്‍ വെറുതേ ഇരുന്ന് ഭക്ഷണം കഴിക്കുന്നതു കൊണ്ടുതന്നെ തടി കൂടാനുള്ള സാധ്യതയെ മുന്നില്‍ കണ്ടാണ് പലരും വ്യായാമത്തില്‍ ശ്രദ്ധ കൊടുക്കുന്നത്. 

എന്നാല്‍ ജിമ്മുകള്‍ ഇല്ലാത്തതു കൊണ്ട് വര്‍ക്കൗട്ട് എല്ലാവരും വീട്ടികളിലുള്ള സൌകര്യങ്ങള്‍ അനുസരിച്ചാണ് ചെയ്യുന്നത്. ശില്‍പ ഷെട്ടിയും സുസ്മിത സെന്നും മലൈക അറോറയും ബിപാഷയുമൊക്കെ വര്‍ക്കൗട്ട്  ചെയ്യുന്നതിന്‍റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയും ചെയ്തു. 

Also Read: ലോക്ക് ഡൗൺ കാലത്ത് കുടവയര്‍ കുറയ്ക്കാണോ? ഈ വ്യായാമം പരീക്ഷിക്കാം......
 

അതില്‍ ഏറ്റവും ഒടുവില്‍ എത്തിയിരിക്കുന്നത് കരീഷ്മ തന്ന ആണ്. യോഗ ചെയ്യുന്ന ചിത്രമാണ് കരീഷ്മ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കുന്നത്. എന്നാല്‍ അതിനൊരു പ്രത്യേകതയുണ്ട്. സാധാരണ യോഗ പോസില്‍ നിന്ന് വിപരീതമായി കീഴ്‌മേല്‍ നില്‍ക്കുന്ന പോസാണ് കരീഷ്മ പങ്കുവെച്ചത്.  

 

ഇതുപോലെ നിങ്ങളെ കീഴമേല്‍ മറിക്കാന്‍ ചിലപ്പോഴെങ്കിലും ജീവിതത്തെ അനുവദുക്കേണ്ടി വരുമെന്നും താരം കുറിച്ചു. ചിത്രത്തിന് താഴെ കരീഷ്മയെ പ്രശംസിച്ച് നിരവധി കമന്‍റുകളാണ് വന്നത്. 

Also read: ലോക്ഡൗൺ കാലത്ത് കപ്പിള്‍ വര്‍ക്കൗട്ടുമായി സുസ്മിത സെൻ; വെെറലായി ചിത്രങ്ങൾ...

Also read: ലോക്ക്ഡൗണ്‍ കാലത്ത് 'ഫിറ്റ്നസ്' ശ്രദ്ധിക്കാം; വീഡിയോ പങ്കുവെച്ച് സുസ്മിത സെന്‍...