വി​ഖ്യാ​ത ഫാ​ഷ​ൻ ഡി​സൈ​ന​ർ കാ​ൾ ലാ​ഗെ​ർ​ഫെ​ൽ​ഡി​ന്‍റെ മരണ വാർത്ത ഏറെ ദുഖത്തോടെയാണ് ഫാഷൻ ലോകം കേട്ടത്. ഫാഷൻ ലോകത്ത് നിറഞ്ഞ് നിന്ന വ്യക്തിയാണ് കാ​ൾ. അദ്ദേഹത്തിന്റെ മരണശേഷം വാർത്ത താരമായിരിക്കുന്നത് അ​ദ്ദേ​ഹ​ത്തി​ന്‍റെ പൊ​ന്നോ​മ​ന​യാ​യി​രു​ന്ന എ​ട്ടു​വ​യ​സു​കാ​രി വ​ള​ർ​ത്തു പൂ​ച്ച ചൗ​പെ​റ്റേ​യാ​ണ്. 

കാളിന്റെ കോ​ടി​ക്ക​ണ​ക്കി​ന് മൂ​ല്യ​മു​ള്ള സ്വ​ത്തു​ക്ക​ളു​ടെ അ​വ​കാ​ശി​ക​ളി​ൽ ഒ​രാ​ളാ​ണ് ചൗ​പെ​റ്റേ​ എന്ന ഈ വെളുത്തപ്പൂച്ച. 2011ലെ ക്രിസ്മസ് ദിനത്തിലാണ് ചൗ​പെ​റ്റേയെ കാൾ വാങ്ങുന്നത്. ചൗ​പെ​റ്റേയെ ജീവന് തുല്യം സ്നേഹിച്ചു. പി​രി​ക്കാ​നാ​കാ​ത്ത വി​ധം അടുപ്പത്തിലും ആയി. ചൗ​പെ​റ്റേ​യെ വിവാഹം കഴിക്കാൻ പറ്റിയിരുന്നെങ്കിൽ ഉറപ്പായും വിവാഹം ചെയ്യുമായിരുന്നുവെന്ന് കാൾ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു. 

ചൗ​പെ​റ്റേ വെറും പൂച്ചയല്ല. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ചൗ​പെ​റ്റേയ്ക്ക് 1,31,000 ഫോ​ളോ​വേ​ഴ്സാണുള്ളത്.  ആഡംബര ജീവിതമാണ് ചൗ​പെ​റ്റേയുടെത്. ചൗ​പെ​റ്റേയെ പരിചരിക്കാൻ രണ്ട് ജോലിക്കാർ, ഒ​രു അം​ഗ​ര​ക്ഷ​ൻ, പിന്നെ ഒരു സ്വ​കാ​ര്യ ഡോ​ക്ട​റും.. ഇങ്ങനെ പോകുന്നു  സ്വകാ​ര്യ ജീ​വ​ന​ക്കാ​രു​ടെ ലി​സ്റ്റ്. 

ചൗ​പെ​റ്റേ​യ്ക്ക് മൂന്ന് വെള്ളി പാത്രങ്ങളുണ്ട്. അതിലാണ് ഭക്ഷണം നൽകുക. മൂ​ന്നു​ത​ര​ത്തി​ലു​ള്ള ഭ​ക്ഷ​ണ​ങ്ങ​ൾ ചൗ​പെ​റ്റേയുടെ മുന്നിൽ വയ്ക്കും. ഇഷ്ടമുള്ള ഭക്ഷണങ്ങൾ തെ​ര​ഞ്ഞെ​ടു​ക്കാം.  2015ൽ ചൗ​പെ​റ്റേ രണ്ട് പരസ്യങ്ങളിൽ അഭിനയിച്ചു. അതിന് കിട്ടിയ പ്രതിഫലം എത്രയാണെന്നോ. 30 ല​ക്ഷം അ​മേ​രി​ക്ക​ൻ ഡോ​ളർ. കാളിന്റെ സ്വ​ത്തി​ന്‍റെ എ​ത്ര​ഭാ​ഗം ചൗ​പെ​റ്റെ​യ്ക്ക് നൽകിയിട്ടുണ്ടെന്ന് പുറത്ത് വിട്ടിട്ടില്ല.