വളര്‍ത്തുമൃഗങ്ങളെ ജീവനായി കാണുന്നവരാണ് മൃഗസ്റ്റേഹികള്‍. വീട്ടിലെ പട്ടിയേയും പൂച്ചയേയുമെല്ലാം മക്കളെ പോലെയാണ് അവര്‍ നോക്കി കാണുന്നത്. വളര്‍ത്തുമൃഗങ്ങളുടെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുമുണ്ട്. 

അത്തരത്തില്‍ ഏറ്റവും ഒടുവില്‍ ശ്രദ്ധ നേടുന്നത് ഒരു വളര്‍ത്തുനായയുടെ വീഡിയോ ആണ്. ഉടമയെ കുരയിൽ വീഴത്താന്‍ ശ്രമിക്കുന്ന കാൾ എന്ന നായയാണ് ഇവിടത്തെ താരം. 'വീ റേറ്റ് ഡോഗ്സ്' എന്ന ട്വിറ്റർ പേജിലൂടെയാണ് കാളിന്റെ കുരയുടെ വീഡിയോ പ്രചരിക്കുന്നത്. വീടിനകത്ത് സ്വെറ്റെർ ഒക്കെ ധരിച്ചു നിൽക്കുന്ന കാളിനെ ആണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. 

തന്‍റെ ഉടമയുടെ 'ഹായ്' വിളി കേട്ട് ഓടിയെത്തുന്ന കാൾ ആദ്യം പതിഞ്ഞ സ്വരത്തിൽ കുരക്കുന്നത് കാണാം. ഉടമ അത് അത്ര ശ്രദ്ധിച്ചിട്ടില്ല എന്ന് മനസ്സിലാക്കിയിട്ടാവണം ആശാന്‍ ഒന്നുകൂടി ഉച്ചത്തില്‍ കുരച്ചു. ഇത്തവണ പക്ഷേ സർവ ശക്തിയുമെടുത്താണ് കാള്‍ കുരച്ചത്. ശക്തിയില്‍ കാളിന്റെ ബാലൻസും തെറ്റി. ദേ കിടക്കുന്നു മലർന്നടിച്ചു താഴെ. അങ്ങനെ തന്‍റെ കുരയില്‍ ഉടമയെ വീഴത്താന്‍ പോയിട്ട് വീണത് കാള്‍ തന്നെയാണ്. 

 

ഉടമ പകര്‍ത്തിയ ഈ വീഡിയോ സൈബര്‍ ലോകത്ത് വൈറലായതോടെ രസകരമായ കമന്‍റുകളും എത്തി. 18 ലക്ഷം പേരാണ് ഇതുവരെ വീഡിയോ കണ്ടത്. 

Also Read: വളർത്തുനായയെ മുതല പിടിച്ചു; ഇതുകണ്ട ഉടമ ചെയ്തത്...