കഠിനപ്രയത്നംകൊണ്ട് ബോളിവുഡിലെ മുൻനിര നായികമാരിലേക്ക് വളർന്ന താരമാണ് കത്രീന കൈഫ്. യുവാക്കള്‍ക്ക് ഏറെ ഇഷ്ടമുള്ള താരം കൂടിയാണ് കത്രീന. കത്രീനയുടെ ഫാഷന്‍ പരീക്ഷണങ്ങളും വിജയിക്കാറുണ്ട്. അടുത്തിടെ കത്രീന  മഞ്ഞ ഡ്രസ്സില്‍ ഗ്ലാമറസായി എത്തിയതും ഫാഷന്‍ ലോകത്ത് നല്ല അഭിപ്രായങ്ങള്‍ക്ക് കാരണമായി. 

മഞ്ഞ ഓഫ് ഷോള്‍ഡര്‍ ഡ്രസ്സാണ് കത്രീന ധരിച്ചത്. ഫുള്‍ സ്ലീവ് ഡ്രസ്സില്‍ മനോഹരിയായിരുന്നു കത്രീന. ഒപ്പം ഹൈ ഹീല്‍സും കൂടിയായപ്പോള്‍ ലുക്ക് കംപ്ലീറ്റായി. നൂഡ് മേക്കപ്പാണ് താരം തെരഞ്ഞെടുത്തത്.