കത്രീനയുടെ 'ഫാഷന്‍ സെന്‍സി'നെ കുറിച്ചും ബിടൗണില്‍ നല്ല അഭിപ്രായമാണ്. ഇപ്പോഴിതാ കത്രീനയുടെ പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

കഠിനപ്രയത്നംകൊണ്ട് ബോളിവുഡിലെ മുൻനിര നായികമാരിലേയ്ക്ക് വളർന്ന താരമാണ് കത്രീന കൈഫ് (Katrina Kaif). ഫിറ്റ്നസും സൗന്ദര്യവും നിലനിർത്താൻ താരം എപ്പോഴും ശ്രമിക്കാറുണ്ട്. തിരക്കിനിടയിലും ശരീരസംരക്ഷണവും ആരോഗ്യസംരക്ഷണവും (health care) താരത്തിന് ദിനചര്യയുടെ ഭാഗം തന്നെയാണ്. കത്രീനയുടെ 'ഫാഷന്‍ സെന്‍സി'നെ (fashion sense) കുറിച്ചും ബിടൗണില്‍ നല്ല അഭിപ്രായമാണ്.

ഇപ്പോഴിതാ കത്രീനയുടെ പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബോളിവുഡ് സിനിമ സൂര്യവൻശിയുടെ പ്രചാരണ പരിപാടിയില്‍ സെലിബ്രിറ്റി ഡിസൈനർ സബ്യസാചി ഒരുക്കിയ ലെഹങ്കയിലാണ് താരം തിളങ്ങിയത്. ഇതിന്‍റെ ചിത്രങ്ങള്‍ കത്രീന തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

View post on Instagram

ചുവപ്പും മഞ്ഞയും നിറങ്ങളിലുള്ള ഫ്ലോറൽ പ്രിന്റുകളാണ് ലെഹങ്കയെ മനോഹരമാക്കുന്നത്. ചുവപ്പ് ഫുൾസ്ലീവ് ചോളിയാണ് പെയർ ചെയ്തത്. ചുവപ്പ്- മഞ്ഞ ഫ്ലോറൽ പ്രിന്റുകൾ ദുപ്പട്ടയെയും മനോഹരമാക്കുന്നു. ബോർഡറിൽ ഗോൾഡൻ സറി വർക്കുമുണ്ട്. നീല കല്ലുകള്‍ പതിച്ച കമ്മൽ മാത്രമാണ് ആക്സസറൈസ് ചെയ്തത്.

Also Read: പിങ്കില്‍ തിളങ്ങി സാറ അലി ഖാൻ; ലെഹങ്കയുടെ വില 1.5 ലക്ഷം രൂപ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona