വിവാഹിതയായ ശേഷം താരം ആദ്യമായി പങ്കുവയ്ക്കുന്ന വര്‍ക്കൗട്ട് വീഡിയോ ആണിത്. ബോളിവുഡ് താരം വിക്കി കൗശലുമായി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കത്രീനയുടെ വിവാഹം നടന്നത്. രാജസ്ഥാനിലെ സവായ് മധോപൂരിലുള്ള ഒരു ആഡംബര റിസോര്‍ട്ടില്‍ വച്ച് വളരെ സ്വകാര്യമായിട്ടായിരുന്നു ഇരുവരുടെയും വിവാഹം

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ സന്ധി ( Fitness Goal ) ചെയ്യാത്തവരാണ് ഇന്ന് മിക്ക സിനിമാതാരങ്ങളും ( Movie Stars ). പ്രത്യേകിച്ച് ബോളിവുഡ് താരങ്ങളാണ് ഫിറ്റ്‌നസ് ഗോളുകള്‍ക്ക് ഏറെ പ്രാധാന്യം നല്‍കാറ്. നടന്മാര്‍ മാത്രമല്ല, നടിമാരും ഒരുപോലെ വര്‍ക്കൗട്ടിനും ഡയറ്റിനും പ്രാധാന്യം നല്‍കുന്നവരാണ്. 

ബോളിവുഡിന്റെ പ്രിയതാരം കത്രീന കൈഫും ഫിറ്റ്‌നസ് പരിശീലനങ്ങള്‍ക്ക് പ്രഥമസ്ഥാനം നല്‍കുന്ന വ്യക്തിയാണ്. ഇപ്പോഴിതാ പുതുവത്സരത്തില്‍ വര്‍ക്കൗട്ട് വീഡിയോ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് കത്രീന. 

തന്റെ പരിശീലകയായ യാസ്മിന്‍ കറാച്ചിവാലയ്‌ക്കൊപ്പമാണ് കത്രീന വര്‍ക്കൗട്ട് ചെയ്യുന്നത്. ആബ്‌സിന് വേണ്ടിയുള്ള വര്‍ക്കൗട്ടാണ് വീഡിയോയില്‍ കത്രീന പ്രധാനമായും ചെയ്യുന്നത്. 'ന്യൂ ഇയര്‍ വര്‍ക്കൗട്ട്' എന്ന അടിക്കുറിപ്പോടെ ഇന്‍സ്റ്റഗ്രാം പേജില്‍ കത്രീന പങ്കുവച്ച വീഡിയോയ്ക്ക് ആരാധകരെല്ലാം കമന്റുകളുമായി പ്രതികരണമറിയിക്കുകയാണ്. 

View post on Instagram

വിവാഹിതയായ ശേഷം താരം ആദ്യമായി പങ്കുവയ്ക്കുന്ന വര്‍ക്കൗട്ട് വീഡിയോ ആണിത്. ബോളിവുഡ് താരം വിക്കി കൗശലുമായി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കത്രീനയുടെ വിവാഹം നടന്നത്. രാജസ്ഥാനിലെ സവായ് മധോപൂരിലുള്ള ഒരു ആഡംബര റിസോര്‍ട്ടില്‍ വച്ച് വളരെ സ്വകാര്യമായിട്ടായിരുന്നു ഇരുവരുടെയും വിവാഹം. 

വിവാഹത്തിന് ശേഷം വൈകാതെ തന്നെ രണ്ട് പേരും സിനിമാത്തിരക്കുകളിലേക്ക് കടക്കുകയും ചെയ്തു. ഇതും ഇരുവരുടെയും സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ വ്യക്തമാണ്. വര്‍ക്കൗട്ടിനും ഡയറ്റിനും ഏറെ പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ് വിക്കി കൗശലും. 

'സര്‍ദാര്‍ ഉദ്ദം' ആണ് വിക്കിയുടെതായി പുറത്തുവന്ന അവസാന ചിത്രം. ഈ ചിത്രത്തില്‍ ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു വിക്കി. സല്‍മാന്‍ ഖാനൊപ്പം 'ടൈഗര്‍-3' ആണ് കത്രീനയുടെ അടുത്ത പ്രോജക്ട്.

Also Read:- കത്രീനയുടെ വിവാഹ മോതിരത്തിന്റെ പ്രത്യേകത ഇതാണ്, വില എത്രയാണെന്നോ?