സോഷ്യല്‍ മീഡിയയിലും വളരെ അധികം സജീവമാണ് കീര്‍ത്തി സുരേഷ്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ ആരാധകര്‍ ആഘോഷമാക്കാറുമുണ്ട്. 

തെന്നിന്ത്യയില്‍ ഇന്ന് ഏറ്റവും തിരക്കുള്ള നായികയാണ് മലയാളത്തിന്‍റെ സ്വന്തം കീര്‍ത്തി സുരേഷ്. 'മഹാനടി' എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ താരം ചുരുങ്ങിയ സമയംകൊണ്ട് ഒട്ടേറേ ഹിറ്റുകളുടെ ഭാഗമാവുകയും ചെയ്തു. സോഷ്യല്‍ മീഡിയയിലും വളരെ അധികം സജീവമാണ് കീര്‍ത്തി സുരേഷ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ ആരാധകര്‍ ആഘോഷമാക്കാറുമുണ്ട്. കീര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പുത്തന്‍ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ട്രഡീഷനൽ വസ്ത്രങ്ങളിൽ കംഫര്‍ട്ടബിള്‍ ആകുന്ന താരം മനോഹരമായ ഒരു സാരിയാണ് ധരിച്ചിരിക്കുന്നത്. 'സാരിപ്രേമി' എന്നാണ് കീര്‍ത്തി വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചത്. ഇളം നീല നിറത്തിലുള്ള സാരിയില്‍ മെറ്റാലിക്ക് ബോര്‍ഡറാണ് വരുന്നത്. മഞ്ഞ നിറത്തിലുള്ള ബ്ലൗസ് ആണ് ഇതിനോടൊപ്പം താരം പെയര്‍ ചെയ്തത്. 

View post on Instagram

വെള്ള നിറത്തില്‍ മൂന്ന് ലെയറുകളുള്ള ഒരു ചോക്കറാണ് കീര്‍ത്തി അണിഞ്ഞത്. തലയില്‍ മുല്ലപ്പൂവും ചൂടിയിട്ടുണ്ട്. അടുത്തിടെ മഞ്ഞ നിറത്തിലുള്ള സാരിയില്‍ സുന്ദരിയായിരിക്കുന്ന ഒരു ചിത്രവും കീര്‍ത്തി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. 

View post on Instagram
View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain#ANCares #IndiaFightsCorona

Also Read: ഓഫ് വൈറ്റ് സാരിയില്‍ മനോഹരിയായി നവ്യാ നായർ; ചിത്രങ്ങള്‍...