രസകരമായ കമന്‍റിന് സമ്മാനവും പൊലീസ് വാഗ്ധാനം ചെയ്യുന്നുണ്ട്. ദീപേഷ് വി ജി പകര്‍ത്തിയ ചിത്രമാണ് കേരള പൊലീസ് പങ്കുവച്ചിരിക്കുന്നത്. 

നടുറോഡില്‍ കേരളാ പൊലീസിന് സല്യൂട്ടടിക്കുന്ന ഒരു തെരുവ് നായയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം പ്രചരിക്കുന്നത്. 

ചിത്രത്തിന് രസകരമായ അടിക്കുറിപ്പ് തയ്യാറാക്കാനും പോസ്റ്റില്‍ പറയുന്നു. രസകരമായ കമന്റിന് സമ്മാനവും പൊലീസ് വാഗ്ധാനം ചെയ്യുന്നുണ്ട്. ദീപേഷ് വി ജി പകര്‍ത്തിയ ചിത്രമാണ് കേരള പൊലീസ് പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് താഴെ കമന്‍റുകളുമായി നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. 

' സാറേ... നാടനാണ് പക്ഷേ നല്ല ട്രെയിനിങ് തന്നാൽ ഞാൻ പൊളിക്കും, ആ ജർമ്മനൊക്കെ മാറ്റി എന്നെയൊന്ന് ട്രൈ ചെയ്യൂ... കഞ്ചാവിന്റെ മണം ഞാൻ പെട്ടെന്ന് പിടിച്ചെടുക്കും.. എന്നെ പോലീസിലെടുക്കു പ്ലീസ്'- എന്നാണ് ഷെഫ് സുരേഷ് പിള്ളയുടെ കമന്‍റ്. 

Also Read: അർബുദബാധിതനായ നായയുമായി അവന്റെ പ്രിയപ്പെട്ട മലമുകളിലേക്ക് യാത്ര, അപൂര്‍വ സ്നേഹത്തിന്‍റെ കഥ...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona