നേഹയുടെ രണ്ടാമത്തെ കുഞ്ഞ് പിറന്ന സമയമാണ് താരം ചിത്രം പങ്കുവച്ചത്. ഇപ്പോഴിതാ അടുത്തിടെ അമ്മയായ ബോളിവുഡ് നടി സോനം കപൂറും  കുഞ്ഞിന് മുലയൂട്ടുന്ന ചിത്രം വച്ചുകൊണ്ട് വീഡിയോ പങ്കുവച്ചത്. 

കുഞ്ഞിന് മുലയൂട്ടുന്നതിന്‍റെ ആവശ്യകതയെ കുറിച്ച് ഓരോ അമ്മയും ബോധവതിയായിരിക്കണമെന്ന സന്ദേശം ഉയര്‍ത്തി പല നടിമാരും കുഞ്ഞിന് മുലയൂട്ടുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. അത്തരത്തിലൊരു നടിയാണ് നേഹ ധൂപിയ. നേഹയുടെ രണ്ടാമത്തെ കുഞ്ഞ് പിറന്ന സമയമാണ് താരം ചിത്രം പങ്കുവച്ചത്. ഇപ്പോഴിതാ അടുത്തിടെ അമ്മയായ ബോളിവുഡ് നടി സോനം കപൂറും കുഞ്ഞിന് മുലയൂട്ടുന്ന ചിത്രം ചേര്‍ത്ത് വീഡിയോ പങ്കുവച്ചു. 

ഉത്തരേന്ത്യയിലെ ഉത്സവമായ കർവ ചൗത്തിനായി മേക്കപ്പിടുന്ന തിരക്കിലാണ് സോനം. ഇതിനിടെ തന്റെ മകൻ വായുവിനെ മുലയൂട്ടാനും താരം സമയം കണ്ടെത്തി. ഒരു സംഘം മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ സോനത്തിനെ അണിയിച്ചൊരുക്കുമ്പോൾ, കുഞ്ഞ് വായു അമ്മയുടെ മാറോട് ചേര്‍ന്ന് വിശപ്പ് അടക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് സോനം വീഡിയോ പങ്കുവച്ചത്. സോനത്തെ അഭിനന്ദിച്ചു കൊണ്ട് നിരവധി ആരാധകരും രംഗത്തെത്തി. ഭർത്താവ് ആനന്ദ് അഹൂജയും പരസ്യമായി പിന്തുണച്ച് പോസ്റ്റിനൊപ്പം രംഗത്തെത്തി. 

View post on Instagram

ലെഹങ്കയും സ്വർണ്ണാഭരണങ്ങളും ധരിച്ചാണ് സോനം കർവ ചൗത്ത് ആഘോഷിച്ചത്. മജന്ത ലെഹങ്കക്കൊപ്പം പച്ച നിറമുള്ള നീളൻ ടോപ്പും പിങ്ക് ദുപ്പട്ടയുമാണ് സോനം ധരിച്ചത്. ഇതിന്‍റെ ചിത്രങ്ങളും സോനം പങ്കുവച്ചിട്ടുണ്ട്.

View post on Instagram

ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2018-ലാണ് സോനം കപൂറും വ്യവസായിയായ ആനന്ദ് അഹൂജയും വിവാഹിതരായത്. ഈ വർഷം സെപ്റ്റംബർ മാസത്തിലാണ് സോനവും ഭർത്താവും തങ്ങളുടെ ആദ്യത്തെ കൺമണിയെ വരവേറ്റത്. 'വായു കപൂർ അഹൂജ' എന്നാണ് കുഞ്ഞിന്‍റെ പേര്. മകന്‍ ജനിച്ച സന്തോഷം ഇരുവരും ചേര്‍ന്നാണ് ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചത്. 'തുറന്ന ഹൃദയത്തോടെ ഞങ്ങൾ ഞങ്ങളുടെ ആൺകുഞ്ഞിനെ സ്വാഗതം ചെയ്തു. ഈ യാത്രയിൽ ഒപ്പം നിന്ന എല്ലാ ഡോക്ടർമാർക്കും നഴ്സുമാർക്കും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും നന്ദി. ഇത് ഒരു തുടക്കമാണെന്നറിയാം, പക്ഷേ ജീവിതം ഇനി എന്നെന്നേക്കുമായി മാറുമെന്നും ഞങ്ങൾക്കറിയാം'- ഇരുവരും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു.

Also Read: 'ഒരുപാട് വേദന സഹിച്ചു, അങ്ങനെയാണ് മൂക്കിന് ശസ്ത്രക്രിയ ചെയ്തത്'; ശ്രുതി ഹാസന്‍ വെളിപ്പെടുത്തി