ഒരു കുരുന്നിന്‍റെ കുസൃതിയാണ് വീഡിയോയുടെ ഉള്ളടക്കം. എന്നാല്‍ ഇവിടെ കുസൃതി കുറച്ച് കൂടിപ്പോയോ എന്നൊരു സംശയം മാത്രമേയുള്ളൂ. അച്ഛന്റെ ലാപ്ടോപ്പ് കഴുകി 'വൃത്തിയാക്കി' കൊടുക്കുന്ന രണ്ട് വയസുകാരി ആണ് വീഡിയോയിലെ താരം. 

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായതും രസകരമായതുമായ പല വീഡിയോകളും നാം കാണാറുണ്ട്. ഇവയില്‍ കുഞ്ഞുങ്ങളുടെ വീഡിയോകള്‍ക്ക് കാഴ്ചക്കാരേറെയാണ്. കുട്ടികളുടെ കളിയും ചിരിയും കുസൃതിയുമൊക്കെ കാണാന്‍ തന്നെ ഒരു രസമല്ലേ...? അവരുടെ നിഷ്കളങ്കമായ പെരുമാറ്റവും കുസൃതിയും മറ്റും കാണുന്നത് മനസ്സിന് സന്തോഷം ലഭിക്കാനും സഹായിക്കും. 

അത്തരത്തില്‍ രസകരമായ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു കുരുന്നിന്‍റെ കുസൃതിയാണ് വീഡിയോയുടെ ഉള്ളടക്കം. എന്നാല്‍ ഇവിടെ കുസൃതി കുറച്ച് കൂടിപ്പോയോ എന്നൊരു സംശയം മാത്രമേയുള്ളൂ. അച്ഛന്റെ ലാപ്ടോപ്പ് കഴുകി 'വൃത്തിയാക്കി' കൊടുക്കുന്ന രണ്ട് വയസുകാരി ആണ് വീഡിയോയിലെ താരം. ചൈനയിലെ ഷാന്‍ഡോംഗില്‍ നിന്നുള്ളതാണ് ഈ വീഡിയോ. ലാപ്ടോപ്പിലെ ജങ്ക് ഫയലുകള്‍ ക്ലീന്‍ ചെയ്യണം എന്ന് അച്ഛന്‍ പറയുന്നതു കേട്ട മകള്‍ അതെടുത്തു സോപ്പ് ഉപയോഗിച്ച് കഴുകുകയായിരുന്നു. ഇതിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. 

അമ്മയാണ് മകള്‍ ലാപ്ടോപ്പ് കഴുകുന്നത് ആദ്യം കണ്ടത്. കുളിമുറിയില്‍ നിന്ന് ശബ്ദം കേട്ട് അമ്മ പോയി നോക്കുകയായിരുന്നു. ലാപ്‌ടോപ്പ് ബക്കറ്റില്‍ മുക്കി സോപ്പ് ഉപയോഗിച്ച കഴുകയായിരുന്നു അവിടെ ഈ കുറുമ്പി. ആ സമയം കുട്ടിയുടെ അച്ഛന്‍ ഉറക്കമായിരുന്നു. അമ്മ ഉടന്‍ തന്നെ ലാപ്ടോപ്പ് വെള്ളത്തില്‍ നിന്നും എടുത്തെങ്കിലും അത് പ്രവര്‍ത്തനരഹിതമായിരുന്നു. 

പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെ തന്റെ ലാപ്ടോപ്പില്‍ നിറയെ ജങ്ക് ഫയലുകള്‍ ആണെന്നും അത് കളയണമെന്നും ഭര്‍ത്താവ് തന്നോട് പറഞ്ഞിരുന്നതായി ഭാര്യ പറയുന്നു. ഇതുകേട്ട മകള്‍ അത് വൃത്തിയാക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് കുളിമുറിയില്‍ കൊണ്ടുപോയി കഴുകുകയായിരുന്നെന്നും ഇവര്‍ പറയുന്നു.

Also Read: വെയിലടിച്ചാല്‍ നിറം മാറുന്ന വസ്ത്രം; അമ്പരന്ന് സൈബര്‍ ലോകം; വീഡിയോ